• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ആരോഗ്യമേഖലയിൽ വൻ നിക്ഷേപം:  1,809 കോടി രൂപയുടെ  ഫാർമ പ്ലാന്റും, 258 കോടി രൂപയുടെ  ജീൻ തെറാപ്പി പദ്ധതിയുമായി ഡോ. ഷംഷീർ വയലിൽ; വിപുലീകരണത്തിന് 2,583 കോടി രൂപ കൂടി

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
ആരോഗ്യമേഖലയിൽ വൻ നിക്ഷേപം:  1,809 കോടി രൂപയുടെ  ഫാർമ പ്ലാന്റും, 258 കോടി രൂപയുടെ  ജീൻ തെറാപ്പി പദ്ധതിയുമായി ഡോ. ഷംഷീർ വയലിൽ; വിപുലീകരണത്തിന് 2,583 കോടി രൂപ കൂടി
127
VIEWS
Share on WhatsappShare on Facebook

മരുന്ന് നിർമ്മാണത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും വൻ മാറ്റങ്ങൾ; ആയിരത്തോളം പേർക്ക് പുതിയ തൊഴിലവസരങ്ങൾ; മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് വേദിയിൽ വിപിഎസ് ഹെൽത്തിന്റെ വൻ പ്രഖ്യാപനം.

അബുദാബി: യുഎഇയുടെ ആരോഗ്യ, വ്യവസായ മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ലൈഫ് ഫാർമയും ബുർജീൽ ഹോൾഡിങ്സും വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. അബുദാബിയിൽ നടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026 വേദിയിലാണ് രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കും വളർച്ചയ്ക്കും കരുത്തേകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ നടന്നത്.

അബുദാബിയിലെ കെസാദ് മേഖലയിൽ 700 മില്യൺ ദിർഹത്തിന്റെ (1,809 കോടി രൂപ) നിക്ഷേപത്തോടെ അത്യാധുനിക മരുന്ന് നിർമ്മാണ ശാല സ്ഥാപിക്കുന്നതാണ് പ്രധാന പദ്ധതി. എഡി പോർട്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ഈ പ്ലാന്റിൽ വാക്സിനുകൾ, അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അത്യാധുനിക ഇൻജക്ഷനുകൾ എന്നിവ ഉൽപ്പാദിപ്പിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആയിരത്തിലധികം വിദഗ്ധ തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും യുഎഇ സമ്പദ്‌വ്യവസ്ഥയിലേക്ക് രണ്ട് ബില്യൺ ദിർഹത്തിന്റെ (5,160 കോടി രൂപ) സാമ്പത്തിക സംഭാവന ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
 
ബുർജീൽ ഹോൾഡിങ്സ് ശൃംഖലയുടെ വിപുലീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനുമായി ഒരു ബില്യൺ ദിർഹത്തിന്റെ (2,583 കോടി രൂപ) വൻ നിക്ഷേപ പദ്ധതിയും ഗ്രൂപ്പ് പ്രഖ്യാപിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ ചികിത്സാ രംഗത്ത് ഉൾപ്പെടുത്തി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച അനുഭവം രോഗികൾക്ക് ലഭ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രക്തരോഗ ചികിത്സയിൽ വിപ്ലവമാകാൻ ‘എക്വിജീൻ തെറാപ്പിറ്റിക്സ്’

രക്തസംബന്ധമായ അപൂർവ്വ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനായി എക്വിജീൻ തെറാപ്പിറ്റിക്സ് എന്ന പേരിൽ 100 മില്യൺ ദിർഹത്തിന്റെ (258 കോടി രൂപ) ജീൻ തെറാപ്പി സംരംഭവും ലൈഫ് ഫാർമ ആരംഭിച്ചു. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളിലൊന്നായ ഇത് ഹീമോഫീലിയ, തലസ്സീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾക്കുള്ള നൂതന ചികിത്സാ രീതികൾ വികസിപ്പിക്കും. രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ട ഫലങ്ങൾ ലഭ്യമാകും.

ലോകോത്തര നെക്സ്റ്റ് ജനറേഷൻ ആരോഗ്യ ഇക്കോസിസ്റ്റമാകാൻ ബുർജീൽ മെഡിക്കൽ സിറ്റി

ചികിത്സയും ഗവേഷണവും നിർമ്മാണവും ഒരേ കേന്ദ്രത്തിൽ സംയോജിപ്പിക്കുന്ന നെക്സ്റ്റ് ജനറേഷൻ  ആരോഗ്യ ഇക്കോസിസ്റ്റമായി ബുർജീൽ മെഡിക്കൽ സിറ്റിയെ മാറ്റാനുള്ള പദ്ധതിയും പ്രദർശനത്തിൽ അവതരിപ്പിച്ചു. ഏകദേശം മൂന്ന് ലക്ഷത്തി എൺപത്തേഴായിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ഈ കേന്ദ്രത്തിൽ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, അർബുദ ചികിത്സ, മരുന്ന് നിർമ്മാണം, അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ക്ലിനിക്കൽ പരിചരണത്തിൽ നിന്ന് ഗവേഷണത്തിലേക്കും അവിടെ നിന്ന് ഉൽപ്പാദനത്തിലേക്കും നീളുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമായി  മാറുന്നതോടെ ബുർജീൽ മെഡിക്കൽ സിറ്റി ലോകത്തെ പ്രധാന ആരോഗ്യ കേന്ദ്രമായി മാറും.
 
ആരോഗ്യ സാങ്കേതിക വിദ്യയിലും മരുന്ന് നിർമ്മാണത്തിലും യുഎഇയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള ദീർഘവീക്ഷണമാണ് ഈ പദ്ധതിയെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

വ്യാഴാഴ്ച്ച വരെ നീണ്ടുനിൽക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പ്രദർശനത്തിൽ ബുർജീൽ ഹോൾഡിങ്സ്, ലൈഫ് ഫാർമ, ആർപിഎം, സിവ തുടങ്ങിയ വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് കമ്പനികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

Tags: burjeel holdings expansiongene therapy uaemake it in the emirates healthcareshamsheer vayalil investmentuae pharma plant

RelatedPosts

No Content Available
Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.