• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

by UAE വാർത്ത ലേഖകൻ
1 hour ago
in Travel
Reading Time: 2 mins read
23 0
Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
127
VIEWS
Share on WhatsappShare on Facebook

എട്ട് മാസത്തിൽ ഡിഎക്സ്ബിയിലൂടെ യാത്ര ചെയ്തത് 2.58 കോടി പേർ; 93.82 ലക്ഷം പേർ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചു

ദുബായ്: പാസ്‌പോർട്ടോ ബോർഡിങ് പാസോ കൈയിൽ കാണിക്കാതെ, എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ നിൽക്കാതെ നടന്ന് കടന്നുപോകുന്നതിനിടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന ദുബായിയുടെ ‘റെഡ് കാർപെറ്റ്’ ബയോമെട്രിക് സംവിധാനം കൂടുതൽ യാത്രക്കാരിലേക്ക്.2026 ജനുവരി മുതൽ ഓഗസ്റ്റ് വരെ 7,45,188 യാത്രക്കാരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന റെഡ് കാർപെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയതെന്ന് ദുബായ് ജി ഡി ആർ എഫ് എ മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അൽ മർറി അറിയിച്ചു

ശരാശരി 3.4 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനത്തിലൂടെ യാത്രക്കാരെ നിർത്താതെ കടത്തിവിടുന്ന 100 ശതമാനം ‘സ്റ്റോപ്പ്-ഫ്രീ’ നിരക്കും ഇത് രേഖപ്പെടുത്തി.റെഡ് കാർപെറ്റ് നിലവിലെ എമിഗ്രേഷൻ പ്രോസസ്സിങ് സമയം 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി, അതായത് 60 ശതമാനം കുറയ്ക്കാനും സാധിച്ചു. ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാൻ സംവിധാനത്തിന് കഴിയും. പേപ്പർ രേഖകളും ശാരീരിക സ്പർശവും ഒഴിവാക്കുന്നതോടൊപ്പം സുരക്ഷാ പരിശോധനകളും തത്സമയം പൂർത്തിയാക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി

2.58 കോടി യാത്രക്കാർ

എട്ട് മാസത്തിനിടെ 2,58,49,432 യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. ഇതിൽ 93,82,814 പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പ്രവേശന-പുറത്തുകടക്കൽ നടപടികൾ പൂർത്തിയാക്കി. ആകെ യാത്രക്കാരിൽ 60 ശതമാനത്തിലധികം പേർ സ്മാർട്ട് ഗേറ്റ് സംവിധാനമാണ് ഉപയോഗിച്ചതെന്ന്
ദുബായിലെ എയർ പോർട്ടുകൾക്കായുള്ള ജി ഡി എ എഫ് എ യുടെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻക്വിതി പറഞ്ഞു.

20.66 ലക്ഷം കുട്ടികൾക്ക് പ്രത്യേക സേവനം

കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പാസ്‌പോർട്ട് പ്ലാറ്റ്ഫോം ആരംഭിച്ചതുമുതൽ 20,66,195 കുട്ടികൾക്ക് സേവനം നൽകി. ഇതിൽ 2026ലെ ആദ്യ എട്ട് മാസത്തിൽ മാത്രം 2,12,746 കുട്ടികൾ ഉൾപ്പെടുന്നു. കുട്ടികൾക്ക് കൂടുതൽ സൗഹൃദപരവും ആകർഷകവുമായ അന്തരീക്ഷത്തിലാണ് ഇവിടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) എത്തുന്ന കുട്ടിപ്പാസഞ്ചർമാർക്ക് യാത്ര ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി 2023 ഏപ്രിൽ 18-നാണ് ജി.ഡി.ആർ.എഫ്.എ (GDRFA) പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ തുറന്നത്. എയർപോർട്ടിന്റെ ടെർമിനൽ 3-ൽ 4 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഈ കൗണ്ടറുകളിൽ, കുട്ടികൾക്ക് തന്നെ സ്വന്തമായി പാസ്‌പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കാനുള്ള അപൂർവ്വ അവസരവുമുണ്ട്.ദുബായിൽ എത്തുന്ന കുട്ടികൾക്ക് അവിസ്മരണീയമായ സ്വീകരണാനുഭവം നൽകാൻ ഈ സംരംഭത്തിലൂടെ സാധിക്കുന്നു.

People of Determination വിഭാഗത്തിലുള്ള യാത്രക്കാർക്കായി പ്രത്യേക എമിഗ്രേഷൻ ലെയിനുകൾ, കേൾവി സഹായ സംവിധാനങ്ങൾ, ആക്സസിബിൾ സൗകര്യങ്ങൾ ദുബായ് എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്കായി 263 ഉദ്യോഗസ്ഥരെയും ഫെസിലിറ്റേറ്റർമാരെയും പരിശീലിപ്പിച്ചു. സേവന നിലവാരം വിലയിരുത്താൻ 15 പ്രത്യേക സംഘങ്ങളും വിമാനത്താവളം സന്ദർശിച്ചു

അതിനിടയിൽ,- ദുബായിലെ സ്മാർട്ട് ബോർഡർ സംവിധാനത്തിന് അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. 2026ൽ 51 പ്രാദേശിക-അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങൾ സംവിധാനങ്ങൾ പഠിക്കാൻ എത്തി. അതിർത്തി നിയന്ത്രണ രംഗത്തെ മികവിന് 15 പ്രാദേശിക-അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചു.

റെഡ് കാർപെറ്റ് പദ്ധതിക്ക് Global Innovation Institute-ന്റെ Tier 3 (InUse) Innovation Endorsement ലഭിച്ചതിന് പുറമെ IDC Voices of AI Innovation Forum-ലും AI നടപ്പാക്കലിന്റെ മികച്ച മാതൃകയായി അംഗീകാരം ലഭിച്ചു.

ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’

വിമാനത്താവളത്തിലെ തിരക്കേറിയ സമയങ്ങളിൽ യാത്രാനടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന പുതിയ മൊബൈൽ സേവനവും കഴിഞ്ഞ ദിവസം ദുബായ് ഔദ്യോഗികമായി ആരംഭിച്ചിരുന്നു.മൊബൈൽ ഉപകരണങ്ങളുമായി എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി പ്രവേശന-പുറത്തുകടക്കൽ നടപടികൾ പൂർത്തിയാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ് :ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആദ്യ എട്ട് മാസത്തെ കണക്കുകളും പുതിയ സേവനവും പ്രഖ്യാപിച്ചത്.

Tags: AviationDUBAIDXBGDRFAImmigrationSmart GatesTechnologyTravelUAE

RelatedPosts

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

The UAE and Senegal prepare to host the 2026 UN Water Conference in Abu Dhabi, launching a historic investment track to mobilize private capital for SDG 6.
Business

ജലസുരക്ഷ ആഗോള നിക്ഷേപ മുൻഗണനയാക്കണം: അബുദാബി യുഎൻ ഉച്ചകോടിയുടെ നയം വ്യക്തമാക്കി യുഎഇ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

Mohamed bin Zayed University for Humanities hosts an education and family conference in Abu Dhabi on Sept. 15–17, addressing AI, parenting, and identity.
Education

വിദ്യാഭ്യാസ രംഗത്തെ പുതിയ വെല്ലുവിളികളും കുടുംബവും; യുഎഇയിൽ ഉന്നതതല സമ്മേളനം സെപ്റ്റംബർ 15 മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.