• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’;വിശദാംശങ്ങൾ വിശദീകരിച്ച് ജി ഡി.ആർ.എഫ്.എ

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
22 0
പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’;വിശദാംശങ്ങൾ വിശദീകരിച്ച് ജി ഡി.ആർ.എഫ്.എ
124
VIEWS
Share on WhatsappShare on Facebook

ദുബായ്: സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, ഫെസ്റ്റിവലുകൾ തുടങ്ങി യു.എ.ഇയിൽ നടക്കുന്ന ദേശീയ-അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കുന്ന വിദേശ സന്ദർശകർക്കായി അനുവദിക്കുന്ന പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’ സംബന്ധിച്ച വിശദാംശങ്ങൾ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിശദീകരിച്ചു.

സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സാമൂഹിക മേഖലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോ സന്ദർശിക്കുന്നതിനോ വിദേശികൾക്ക് താൽക്കാലികമായി യു.എ.ഇയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന പ്രത്യേക എൻട്രി പെർമിറ്റാണ് ഈ വിസ. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഉച്ചകോടികൾ, ട്രേഡ് എക്സിബിഷനുകൾ, ബിസിനസ് കൺവെൻഷനുകൾ, സാംസ്കാരിക-കായിക-വിനോദ ഫെസ്റ്റിവലുകൾ, വിദ്യാഭ്യാസ ഫോറങ്ങൾ, അക്കാദമിക് സമ്മേളനങ്ങൾ, സാമൂഹിക പരിപാടികൾ, പൊതുപരിപാടികൾ, മതപരവും സാമ്പത്തികവുമായ യോഗങ്ങൾ എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പ്രദർശകർക്കും സന്ദർശകർക്കുമാണ് ഈ വിസ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഏകദേശം ഒരു വർഷം മുൻപാണ് ഈ പ്രത്യേക വിസ വിഭാഗം അവതരിപ്പിച്ചത്. രാജ്യാന്തര പരിപാടികളിൽ പങ്കെടുക്കുന്നവരുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയും, ആഗോള ബിസിനസ്, ടൂറിസം, അന്തർദേശീയ ഇവന്റുകളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

അംഗീകൃത പരിപാടികളുമായി ബന്ധിപ്പിച്ചാണ് ഈ വിസ അനുവദിക്കുന്നത്. അതിനാൽ പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടുകയും, പരിപാടിയുടെ വിശദാംശങ്ങൾക്കും പങ്കെടുക്കുന്ന അന്തർദേശീയ പ്രതിനിധികളുടെ എണ്ണത്തിനും മുൻകൂർ അംഗീകാരം നേടുകയും വേണം.സർക്കാർ സ്ഥാപനങ്ങളും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികൾക്കാണ് ഈ വിസ ലഭ്യമാകുക. ഇതിനായി പരിപാടി സംഘടിപ്പിക്കുന്ന സ്ഥാപനം ആദ്യം പങ്കെടുക്കുന്നവർക്കുള്ള നിശ്ചിത ക്വാട്ടയ്ക്ക് അപേക്ഷ സമർപ്പിക്കണം. ഉദാഹരണത്തിന് 100 അല്ലെങ്കിൽ അതിലധികം വിദേശ പങ്കാളികൾ പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ അതിനനുസരിച്ചുള്ള ക്വാട്ടയ്ക്ക് അംഗീകാരം നേടേണ്ടതുണ്ട്.

ക്വാട്ട അംഗീകരിച്ച ശേഷം മാത്രമേ സംഘാടകർക്ക് ക്ഷണിക്കപ്പെട്ട വിദേശ അതിഥികൾക്കായി വിസ സ്പോൺസർ ചെയ്യാൻ കഴിയൂ. തുടർന്ന് അംഗീകൃത പരിപാടിയുടെ ഭാഗമായി യോഗ്യരായ വിദേശ പ്രതിനിധികൾക്ക് ഇവന്റ്സ് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം.

അപേക്ഷകർ പരിപാടിയുടെ സ്വഭാവവും ദൈർഘ്യവും വ്യക്തമാക്കുന്ന സംഘാടകരുടെ സ്പോൺസർഷിപ്പ് കത്തിനൊപ്പം ആവശ്യമായ മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കണം.പരിപാടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ഓപ്ഷനുകളോടെയാണ് ഇവന്റ്സ് വിസിറ്റ് വിസ ലഭ്യമാകുന്നത്. 30 ദിവസമോ 60 ദിവസമോ താമസിക്കാവുന്ന വിസ ലഭിക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നീ രണ്ട് പ്രവേശന സൗകര്യങ്ങളും ഇതിനുണ്ട്.ആവശ്യമായ സാഹചര്യങ്ങളിൽ വിസ പുതുക്കാനും കാലാവധി ദീർഘിപ്പിക്കാനും കഴിയും. ഇതുവഴി പരമാവധി 120 ദിവസം വരെ യു.എ.ഇയിൽ തുടരാനുള്ള സൗകര്യവും ലഭിക്കും.പ്രത്യേകിച്ച് നിരവധി പരിപാടികളിലും ബിസിനസ് യോഗങ്ങളിലും പങ്കെടുക്കേണ്ട പ്രദർശകർ, ഇവന്റ് സംഘാടകർ, ബിസിനസ് പ്രൊഫഷണലുകൾ എന്നിവർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യം ഏറെ പ്രയോജനകരമാണെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

അന്തർദേശീയ പ്രതിനിധികളുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനൊപ്പം യു.എ.ഇയുടെ ഇവന്റ്സ്, ടൂറിസം, ബിസിനസ് മേഖലകൾക്ക് കൂടുതൽ കരുത്തേകുക എന്നതാണ് ഇവന്റ്സ് വിസിറ്റ് വിസയുടെ പ്രധാന ലക്ഷ്യം.
അംഗീകൃത പരിപാടികളിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പ്രഭാഷകർക്കും പ്രദർശകർക്കും സന്ദർശകർക്കും വിസ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനൊപ്പം മീറ്റിംഗ്സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസുകൾ, എക്സിബിഷനുകൾ (MICE) മേഖലയെ ശക്തിപ്പെടുത്തുകയും അന്തർദേശീയ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

ലളിതമായ അപേക്ഷാ നടപടികളും വ്യക്തമായ മാനദണ്ഡങ്ങളും വഴി സന്ദർശകർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനും കൂടുതൽ അന്തർദേശീയ സന്ദർശകരെ ആകർഷിച്ച് ടൂറിസം, ഹോസ്പിറ്റാലിറ്റി ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇവന്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ പ്രത്യേക വിസ വിഭാഗം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Tags: Business TravelDUBAIDubai tourismGDRFAGovernment PolicyImmigrationMICE SectorUAE Visas

RelatedPosts

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

RCC Director Dr. Rajaneesh Kumar and Hope Foundation Chairman K.K. Harris signing the pediatric oncology MoU in Thiruvananthapuram
Health

കുട്ടികളുടെ കാൻസർ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.