• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം

by UAE വാർത്ത ലേഖകൻ
50 minutes ago
in Tech
Reading Time: 1 min read
22 0
Dubai International Airport’s contactless Red Carpet immigration corridor clears passengers in under 5 seconds using AI and biometrics, winning the Dubai-It Award.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: യാത്രാരേഖകൾ കാണിക്കാതെ, നടന്നുനീങ്ങുന്നതിനിടെ അഞ്ചു സെക്കൻഡിനകം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്ന ജിഡിആർഎഫ്എയുടെ ‘റെഡ് കാർപറ്റ് ട്രാവൽ കോറിഡോർ’ പദ്ധതിക്ക് ദുബായ്–ഇറ്റ് പുരസ്‌കാരം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പാക്കിയ പദ്ധതിക്ക് സർക്കാർ പദ്ധതികളുടെ വിഭാഗത്തിലാണ് അംഗീകാരം.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. യാത്രാനടപടികൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ വഴിയൊരുക്കിയ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

നിർമിതബുദ്ധിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വേഗമേറിയ യാത്രാനടപടി പൂർത്തീകരണ അനുഭവമാണ് റെഡ് കാർപറ്റ് ഒരുക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പത്തിരട്ടിയായി വർധിപ്പിച്ച സംവിധാനത്തിൽ യാത്രക്കാരുടെ സംതൃപ്തി നിരക്ക് 99 ശതമാനത്തിലേറെയാണ്.

ലോകം സാധാരണമായി അംഗീകരിച്ച രീതികൾക്കപ്പുറത്തേക്ക് കടന്ന് പ്രവർത്തനരീതികളിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് ദുബായ്–ഇറ്റ് ആശയമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനും പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭവങ്ങൾ സമ്മാനിക്കാനുമാണ് ദുബായ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിതബുദ്ധിയും ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ജിഡിആർഎഫ്എ ദുബായ് സ്മാർട്ട് കോറിഡോർ വികസിപ്പിച്ചത്. ഇതിലൂടെ നടന്നുനീങ്ങുന്ന യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കി ഇമിഗ്രേഷൻ നടപടികൾ സംവിധാനം സ്വയമേവ പൂർത്തിയാക്കും. പരമ്പരാഗത പരിശോധനാപാതയിൽ ഒരേസമയം ഒരാളുടെ നടപടികൾ നടത്തുമ്പോൾ, റെഡ് കാർപറ്റ് കോറിഡോറിൽ പത്തുപേരുടെ നടപടികൾ ഒരേസമയം പൂർത്തിയാക്കാനാകും.

വേഗത്തിനൊപ്പം വ്യക്തമായി അളക്കാവുന്ന പ്രവർത്തനനേട്ടങ്ങളും പുരസ്‌കാരനിർണയത്തിൽ പരിഗണിച്ചു. അഞ്ചു സെക്കൻഡിൽ താഴെയുള്ള നടപടിസമയം, പത്തിരട്ടി ശേഷിവർധന, 99 ശതമാനത്തിലേറെ യാത്രാസംതൃപ്തി എന്നിവയാണ് പ്രധാന നേട്ടങ്ങൾ. കാത്തിരിപ്പും പരിശോധനാസമയവും കുറയ്ക്കാനും വിമാനത്താവളത്തിലെ പ്രവർത്തനക്ഷമത ഉയർത്താനും പദ്ധതി സഹായിച്ചു. സാമ്പത്തിക ലാഭവും പദ്ധതിയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

ജനങ്ങളുടെയും വ്യാപാരത്തിന്റെയും സഞ്ചാരം സുഗമമാക്കാനുള്ള കഴിവുകൂടിയാണ് ഒരു നഗരത്തിന്റെ മത്സരക്ഷമത നിർണയിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. യാത്രക്കാർക്ക് സമയം തിരികെ നൽകുകയും വളർച്ചയ്ക്കുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുന്ന റെഡ് കാർപറ്റ്, ദുബായ്–ഇറ്റ് ആശയം പ്രായോഗിക നേട്ടമായി മാറുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ സംവിധാനത്തിലാകെ പ്രയോജനപ്പെടുത്താവുന്ന നേട്ടങ്ങളെയാണ് ദുബായ്–ഇറ്റ് പുരസ്‌കാരം ആദരിക്കുന്നതെന്ന് അൽ ഗർഗാവി പറഞ്ഞു. ഇന്നത്തെ വിജയം കൂടുതൽ വലിയ നേട്ടങ്ങളിലേക്കുള്ള തുടക്കമാകണം. സ്ഥാപനങ്ങളുടെ ലക്ഷ്യബോധവും പ്രവർത്തനനിലവാരവും തുടർച്ചയായി ഉയർത്തുന്ന തൊഴിൽസംസ്‌കാരം വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയും നൂതന സേവനരൂപകൽപനയും ഒരുമിപ്പിക്കുന്ന റെഡ് കാർപറ്റ്, ഭാവിയിലെ അതിർത്തി പരിശോധനാസംവിധാനങ്ങൾക്ക് മാതൃകയാണ്. യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ വഴിയൊരുക്കുന്നതിലൂടെ സർക്കാർ സേവനങ്ങളിലെ നവീകരണത്തിൽ ദുബായിയുടെ ആഗോളസ്ഥാനം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുന്നു.

ആശയങ്ങളെയും അഭിലാഷങ്ങളെയും അതിവേഗം പ്രായോഗിക നേട്ടങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ്–ഇറ്റ് സംരംഭത്തിന് തുടക്കമിട്ടത്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും വേഗത്തിലുള്ള നിർവഹണവും അടിസ്ഥാനമാക്കിയുള്ള ദുബായിയുടെ വികസനസമീപനമാണ് സംരംഭത്തിന്റെ അടിത്തറ.

Tags: Aviation NewsDubai International AirportDubai NewsGDRFA DubaiSheikh HamdanSmart TravelUAE technology

RelatedPosts

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ
Tech

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ

Dubai's RTA will auction 60 distinctive two to five-digit plate numbers on October 24, 2026, including rare super numbers BB 80, BB 18, and CC 44. Registration is now open.
Business

ദുബായിൽ 60 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലത്തിന്; അപൂർവ രണ്ട് അക്ക നമ്പറുകളും പട്ടികയിൽ

The UAE National Centre of Meteorology forecasts five days of rain, dust-raising winds up to 50 km/h, morning fog, and temperatures up to 42°C across parts of the country.
Weather

യുഎഇയിൽ അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്: മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റും മൂടൽമഞ്ഞും

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

Apple has launched UAE pre-orders for the foldable iPhone Duo starting at Dh8,499. Check full pricing, A20 Pro specs, trade-in values, and UAE launch dates.
Tech

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ ‘ഐഫോൺ ഡ്യുവോ’ യുഎഇയിൽ; പ്രീ-ഓർഡർ ആരംഭിച്ചു, പ്രാരംഭ വില 8,499 ദിർഹം

The UAE National Centre of Meteorology warns of scattered rain, gusty winds up to 45 km/h, blowing dust, and morning fog across parts of the country through Monday.
Weather

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മുന്നറിയിപ്പ്

UAE, Nuclear Energy, IAEA, Barakah Plant, Abu Dhabi, Energy Security, Defense & Safety
World

ബറക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം: യുഎഇയുടെ സുരക്ഷാ നടപടികളെ പ്രശംസിച്ച് ഐഎഇഎ

Abu Dhabi Police Seize Over 9,200 Electric Scooters as Officers Target Reckless Riding
UAE

അബുദാബിയിൽ 9,200-ലേറെ ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തു; പരിശോധന കർശനമാക്കി പൊലീസ്

UAE carriers suspend flights to Riyadh, Jeddah, and Dammam through October 24 amid regional escalation, military intercepts, and rising crude prices.
Business

ഗൾഫിൽ വ്യോമ-സമുദ്ര പാതകളിൽ കനത്ത നിയന്ത്രണം: സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ
Tech

ദുബായിലെ ഗതാഗതക്കുരുക്കിന് എഐ പരിഹാരം: മിസ്ട്രൽ എഐയുമായി കൈകോർത്ത് ആർടിഎ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.