• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

by UAE വാർത്ത ലേഖകൻ
1 hour ago
in Sports
Reading Time: 1 min read
22 0
GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: നീന്തലിലും സൈക്ലിങ്ങിലും ഓട്ടത്തിലും മികവ് തെളിയിച്ച് ദുബായ് പൊലീസ് ട്രയാത്‌ലണിൽ മികച്ച നേട്ടവുമായി ജി.ഡി.ആർ.എഫ്.എ ദുബായ് ടീം. വനിതകളുടെ സ്പ്രിന്റ് മത്സരത്തിൽ മൂന്ന് പ്രായവിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം മൊത്തത്തിലുള്ള ഒന്നാം സ്ഥാനവും ടീം സ്വന്തമാക്കി. പുരുഷന്മാരുടെ ഒളിമ്പിക് ഡിസ്റ്റൻസ് റിലേയിൽ രണ്ടാം സ്ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ടീമംഗങ്ങളെ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു.

കരുത്തും വേഗവും സഹനശേഷിയും ഒരുപോലെ പരീക്ഷിക്കുന്ന കായികമത്സരമാണ് ട്രയാത്‌ലൺ. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ നിശ്ചിത ക്രമത്തിൽ തുടർച്ചയായി പൂർത്തിയാക്കണം. വ്യക്തിഗത മത്സരത്തിൽ ഒരേ താരംതന്നെയാണ് മൂന്ന് ഘട്ടങ്ങളും പിന്നിടുന്നത്. ഓരോ ഇനത്തിലെയും പ്രകടനത്തിനൊപ്പം അടുത്ത ഘട്ടത്തിലേക്കു മാറാനെടുക്കുന്ന സമയവും അന്തിമ ഫലത്തിൽ നിർണായകമാണ്. കുറഞ്ഞ ദൂരത്തിലുള്ള മത്സരമാണ് സ്പ്രിന്റ് വിഭാഗം. ഇതിനെക്കാൾ കൂടുതൽ ദൂരം പിന്നിടേണ്ടതാണ് ഒളിമ്പിക് ഡിസ്റ്റൻസ് വിഭാഗം. റിലേയിൽ ടീമംഗങ്ങൾ വിവിധ ഘട്ടങ്ങൾ പങ്കിട്ടു പൂർത്തിയാക്കുന്നു.

വനിതകളുടെ സ്പ്രിന്റ് മത്സരത്തിൽ ഇരട്ട നേട്ടവുമായി പോളിന ശ്രദ്ധേയയായി. 18–29 വയസ്സുകാരുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ പോളിന, വനിതകളുടെ മൊത്തത്തിലുള്ള റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടി. 30–34 വയസ്സുകാരുടെ വിഭാഗത്തിൽ എയ്‌ർനും , 35–39 വയസ്സുകാരുടെ വിഭാഗത്തിൽ റേച്ചലും ഒന്നാമതെത്തി.

പുരുഷന്മാരുടെ ഒളിമ്പിക് ഡിസ്റ്റൻസ് റിലേയിൽ ആമിർ അൽ ബഹ്‌രി, കിറിൽ മെർൽ,ഖലീഫ അൽ നുഐമി എന്നിവർ ഉൾപ്പെട്ട ടീമാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വ്യക്തിഗത മികവിനൊപ്പം പരസ്പര ഏകോപനവും നിർണായകമായ റിലേയിലെ നേട്ടം ജി.ഡി.ആർ.എഫ്.എ ടീമിന്റെ വിജയത്തിന് മാറ്റുകൂട്ടി.

Tags: Dubai PoliceDubai SportsEndurance SportsGDRFA DubaiTriathlonUAE Athletics

RelatedPosts

UAE volunteer group 'Thank You for Giving' secures an Arabian World Record after extending humanitarian support to over 12,000 families across the emirates.
Community

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്

Dubai Police have arrested eight people running an illegal scheme selling foreign driving licences for Dh10,000 to bypass UAE driving tests through licence conversion accords.
UAE

യുഎഇ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: അയൽരാജ്യങ്ങളുടെ വ്യാജ ലൈസൻസ് വിറ്റ എട്ടംഗ സംഘം ദുബായിൽ പിടിയിൽ

Dubai parking fines explained: Full list of violations, penalties and how to pay
UAE

ദുബായ് പാർക്കിങ് പിഴകൾ: നിയമലംഘനങ്ങളും ശിക്ഷകളും അറിയാം; അടയ്ക്കാനുള്ള വഴികൾ

sheikh-mohammed-dubai-community-service-award-board-trustees-2026
UAE

ദുബായ് കമ്യൂണിറ്റി സർവീസ് അവാർഡ് ട്രസ്റ്റി ബോർഡ് പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

എല്ലാ പ്രവാസികളും സമ്പന്നരല്ല; ചേര്‍ത്തു പിടിക്കേണ്ടത് അടിസ്ഥാന വിഭാഗത്തെ: നാദാപുരം എംഎല്‍എ കെ.എം അഭിജിത്; ദുബൈയില്‍ ഊഷ്മള സ്വീകരണം

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

The Environment Agency – Abu Dhabi has launched a unified digital network linking field rescuers, vets, and the public to treat and rehabilitate distressed wildlife.
Science

അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി

Legendary Tamil music composer Deva, who composed iconic hits for Rajinikanth's Baashha and popularised Chennai gaana music, died in Chennai aged 75.
Movie

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

Emirates flight EK517 from Delhi to Dubai faces an overnight delay following a bird strike on landing. Passengers accommodated in hotels ahead of Sunday departure.
Travel

ഡൽഹിയിൽ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു; ദുബായിലേക്കുള്ള യാത്ര ഞായറാഴ്ചത്തേക്ക് മാറ്റി

Access free legal advice and psychological counseling in Dubai on Sunday, Oct 18, 2026. Emirati and Indian lawyers address family law, debt, and visa disputes.
Community

കുടുംബ നീതിമേള നാളെ (ഞായറാഴ്ച)

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.