• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 2 mins read
24 0
വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു
133
VIEWS
Share on WhatsappShare on Facebook

ദുബായ്: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായ് നടപ്പാക്കിയ ഇൻസ്റ്റന്റ് വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു. സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം വീഡിയോ കോളിലൂടെ ആശയവിനിമയം നടത്തി വിസ, റെസിഡൻസി ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഈ സംവിധാനം ഡിജിറ്റൽ ഗവൺമെന്റ് സേവന രംഗത്ത് പുതിയ മാതൃകയായി മാറിയിരിക്കുകയാണ്.

2026-ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 19,507 ഇടപാടുകളാണ് വീഡിയോ കോൾ സംവിധാനത്തിലൂടെ പൂർത്തിയാക്കിയയെന്ന് ദുബായ് ജി ഡി ആർ എഫ് എ മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അൽ മർറി പറഞ്ഞു . 97.93 ശതമാനം സേവന കാര്യക്ഷമതയും വെറും 5.38 മിനിറ്റ് ശരാശരി കാത്തിരിപ്പ് സമയവും രേഖപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു . സേവന കേന്ദ്രങ്ങളിലെത്താതെ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും, രേഖകൾ പരിശോധിക്കാനും, വിവരങ്ങൾ സ്ഥിരീകരിക്കാനും, വീഡിയോ മുഖേന തിരിച്ചറിയൽ പൂർത്തിയാക്കാനും ഈ സംവിധാനം സഹായിക്കുന്നുവെന്ന് ലഫ്:ജനറൽ വ്യക്തമാക്കി

അപേക്ഷകളിലെ തടസ്സങ്ങൾ പരിഹരിക്കുക, രേഖകളുടെ അപാകതകൾ പരിശോധിക്കുക, അധിക രേഖകൾ തത്സമയം സമർപ്പിക്കുക, അപേക്ഷകളുടെ പുരോഗതി സംബന്ധിച്ച വിശദീകരണം ലഭിക്കുക തുടങ്ങിയ സേവനങ്ങളും വീഡിയോ കോൾ സംവിധാനത്തിലൂടെ ലഭ്യമാണ്. അപേക്ഷകർക്ക് സമയനഷ്ടവും യാത്രാചെലവും കുറയ്ക്കുന്നതിനൊപ്പം അപേക്ഷകൾ കൂടുതൽ വേഗത്തിൽ തീർപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു.

എവിടെ നിന്നുള്ള ഉപയോക്താകൾക്കും ഒരുപോലെ ഈ സേവനം ഉപയോഗിക്കാനാകും. ജി.ഡി.ആർ.എഫ്.എ ദുബായുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്പിലോ പ്രവേശിച്ച് ‘Instant Video Call’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സ്മാർട്ട്‌ഫോണോ ക്യാമറയുള്ള കമ്പ്യൂട്ടറോ ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കോളിൽ ബന്ധപ്പെടാം.

നിലവിൽ എൻട്രി പെർമിറ്റുകൾ, വിവിധ വിസാ സേവനങ്ങൾ, ഫാമിലി റെസിഡൻസി, വിസ പുതുക്കൽ, റദ്ദാക്കൽ, അപേക്ഷകളിലെ രേഖാപരമായ പ്രശ്നങ്ങൾ പരിഹരിക്കൽ, എസ്റ്റാബ്ലിഷ്‌മെന്റ് ഫയലുകളും ലീഗൽ അഫയേഴ്സുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഉൾപ്പെടെ വിവിധ സേവനങ്ങളാണ് ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നത്.

വീഡിയോ കോൾ സേവനവും ആമർ കോൾ സേവനവും തമ്മിലുള്ള വിത്യാസം

ജി.ഡി.ആർ.എഫ്.എയുടെ വീഡിയോ കോൾ സേവനവും ആമർ കോൾ സെന്ററും വ്യത്യസ്ത ആവശ്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. ആമർ കോൾ സെന്റർ പ്രധാനമായും വിസ, റെസിഡൻസി, എൻട്രി പെർമിറ്റ് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനും ഉപയോക്താകളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമുള്ള സേവനമാണ്. 8005111 എന്ന നമ്പറിലൂടെ ആമർ കോൾ സെന്ററുമായി ബന്ധപ്പെടാം.

എന്നാൽ വീഡിയോ കോൾ സേവനം ഉപയോക്താവിനെയും ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥനെയും തത്സമയം മുഖാമുഖം ബന്ധിപ്പിക്കുന്ന സംവിധാനമാണ്. രേഖകൾ പരിശോധിക്കൽ, വ്യക്തിത്വം സ്ഥിരീകരിക്കൽ, അപേക്ഷകളിലെ പ്രശ്നങ്ങൾ പരിഹരിക്കൽ, ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കൽ തുടങ്ങിയ നടപടികൾ അതേ സമയം തന്നെ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ മുമ്പ് ഓഫീസുകളിൽ നേരിട്ട് എത്തേണ്ടി വന്നിരുന്ന നിരവധി സേവനങ്ങൾ ഇപ്പോൾ ഓൺലൈനായി ലഭ്യമാകുകയാണ്.

ഇതിനിടെ, 2026-ലെ ആദ്യ ആറുമാസത്തിനിടെ ദുബായിൽ വിവിധ വിസാ, റെസിഡൻസി സേവനങ്ങളിലായി ലക്ഷക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്തതായി ജി.ഡി.ആർ.എഫ്.എ ദുബായ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എൻട്രി പെർമിറ്റുകൾ, റെസിഡൻസ് വിസകൾ, വിസ പുതുക്കൽ, സ്റ്റാറ്റസ് മാറ്റം, വിസ റദ്ദാക്കൽ തുടങ്ങി വിവിധ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഐഡന്റിറ്റി പരിശോധന, സുരക്ഷിത ഓൺലൈൻ ആശയവിനിമയ സംവിധാനം എന്നിവ സംയോജിപ്പിച്ച് വികസിപ്പിച്ച വീഡിയോ കോൾ സേവനം ദുബായ് സർക്കാരിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതാണെന്ന് ജി.ഡി.ആർ.എഫ്.എ വിലയിരുത്തി. സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി ഭാവിയിൽ കൂടുതൽ സേവനങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: Amer CenterDigital GovernmentDUBAIGDRFASmart DubaiUAE ResidencyVisa Services

RelatedPosts

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Over 5,600 Jeep Wrangler and Gladiator vehicles (2021–2025) are being recalled across the UAE due to power steering defects and potential fire risks. Repairs are free.
Business

യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ഗ്ലാഡിയേറ്റർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; സ്റ്റിയറിങ് തകരാറും തീപിടിത്ത സാധ്യതയും

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Over 5,600 Jeep Wrangler and Gladiator vehicles (2021–2025) are being recalled across the UAE due to power steering defects and potential fire risks. Repairs are free.
Business

യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ഗ്ലാഡിയേറ്റർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; സ്റ്റിയറിങ് തകരാറും തീപിടിത്ത സാധ്യതയും

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.