• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Bahrain

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ, വ്യോമപാത അടച്ച് ബഹ്റൈൻ

by UAE വാർത്ത ലേഖകൻ
2 months ago
in Bahrain, GCC, Kuwait
Reading Time: 1 min read
23 0
കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ, വ്യോമപാത അടച്ച് ബഹ്റൈൻ
130
VIEWS
Share on WhatsappShare on Facebook

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ജാഗ്രതയിലായിരിക്കുകയാണ്.

മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണ് ആക്രമണത്തിൽ മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 63 പേർക്കാണ് പരുക്കേറ്റത്. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു യുവതിക്കും രണ്ട് മലയാളി യുവാക്കൾക്കുമാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം.

പരുക്കേറ്റവരിൽ ആകെ 12 ഇന്ത്യക്കാരുണ്ടെന്നും വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ ബാധിക്കുകയും ചെയ്തു. 

അതേസമയം, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. കുവൈത്തിലും ബഹ്റൈനിലുമുള്ള യു.എസ് സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ബഹ്റൈനിലെ സൈനിക കേന്ദ്രങ്ങൾ തകർന്നുവെന്ന അവകാശവാദം അമേരിക്കൻ സൈന്യം തള്ളിക്കളഞ്ഞു.

സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. മേഖലയിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്.

തങ്ങളുടെ മണ്ണോ വ്യോമാതിർത്തിയോ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് കുവൈത്ത് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ നയതന്ത്രതലത്തിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഇറാൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ കുവൈത്ത് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.

Tags: BahrainBahrain AirspaceDrone AttackGulf newsIndian ExpatIran AttackKuwaitKuwait AirportLatest NewsMalayalees InjuredMiddle East

RelatedPosts

ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
Indian Ambassador Dr. Deepak Mittal addressing the interactive session at Sharjah Indian Association.
Travel

യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

July 23, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.
Health

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
അൽ ഖവാനിജ് മജ്‌ലിസിൽ നടന്ന സി.ഡി.എ ഇത്റ അവാർഡ് പരിചയപ്പെടുത്തൽ ശിൽപ്പശാല.
Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 22, 2026
H.E. Ahmed bin Rakkad Al Ameri, CEO of the Sharjah Book Authority, speaking at an international publishing conference.
Sharjah

ഷാർജ ബുക്ക് അതോറിറ്റി ട്രാൻസ്ലേഷൻ ഗ്രാന്റ്: 154 പുസ്തകങ്ങൾക്ക് അംഗീകാരം; 3 ലക്ഷം ഡോളർ അനുവദിച്ചു

July 22, 2026
  • Trending
  • Latest
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
Indian expat reviewing tax documents and checking PAN card status online on a laptop.

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

July 23, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
Participants at the Arab Media Summit Mallathon hosted inside Dubai Mall.

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ദുബായ് മാളിൽ ‘മാളത്തോൺ’; 350-ലധികം മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

July 24, 2026
Participants at the Arab Media Summit Mallathon hosted inside Dubai Mall.
Dubai

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ദുബായ് മാളിൽ ‘മാളത്തോൺ’; 350-ലധികം മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം

July 24, 2026
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്
Community

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്

July 23, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.