• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

‘വെല്ലുവിളിച്ചാൽ ഹുർമുസിലെ മരണച്ചുഴിയിൽ കുടുക്കും’; ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

by UAE വാർത്ത ലേഖകൻ
5 months ago
in World
Reading Time: 1 min read
25 0
‘വെല്ലുവിളിച്ചാൽ ഹുർമുസിലെ മരണച്ചുഴിയിൽ കുടുക്കും’; ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്
139
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടി നൽകി ഇറാൻ. സമുദ്ര ഇടനാഴിയിൽ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.

തങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഏത് ശത്രുവിനെയും ഹൂർമുസ് കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ കുടുക്കുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ മുന്നറിയിപ്പ്. കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനിലാണെന്നും, സമുദ്ര അതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ, ഹുർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള നടപടികൾ അമേരിക്കൻ നാവികസേന ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഹുർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

“സമാധാനപരമായി സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരും” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ പദ്ധതികളിൽ മാറ്റമില്ലാത്തതും ചർച്ച പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, യു.എസ് മുന്നോട്ടുവെച്ചത് അനാവശ്യ ഉപാധികളാണെന്ന നിലപാടിലാണ് ഇറാൻ. ചർച്ച പുനഃരാരംഭിക്കാൻ തിടുക്കമില്ലെന്നും, ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാൻ വ്യക്തമാക്കി.

21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നെങ്കിലും യാതൊരു ധാരണയും ഉണ്ടാകാതെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

Tags: hormuz strait military tension updateiran revolutionary guards warning usairan warns trump hormuz strait tensionmiddle east crisis trump iranus iran conflict latest news

RelatedPosts

No Content Available
Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.