• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

വെടിനിർത്തൽ അർത്ഥശൂന്യം; ലബനാനിൽ ഇസ്രായേൽ കടന്നാക്രമണം തുടരുന്നു; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

by UAE വാർത്ത ലേഖകൻ
5 months ago
in World
Reading Time: 1 min read
24 0
വെടിനിർത്തൽ അർത്ഥശൂന്യം; ലബനാനിൽ ഇസ്രായേൽ കടന്നാക്രമണം തുടരുന്നു; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
134
VIEWS
Share on WhatsappShare on Facebook

ബെെറൂത്: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെ തെക്കൻ ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബിൻത് ജബെയ്‌ലിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഹിസ്ബുല്ല പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ മേഖലയിലെ തൗലിനിൽ നടന്ന വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 16-ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഗസ്സ മാതൃകയിൽ തെക്കൻ ലബനാനിലും ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. മാർച്ചിൽ ആരംഭിച്ച സംഘർഷത്തിൽ ലബനാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,491 ആയി ഉയർന്നു. 7,719 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ “അർത്ഥശൂന്യമാണെന്ന്” ഹിസ്ബുല്ല പ്രതികരിച്ചു. ആക്രമണങ്ങൾ തുടരുമ്പോൾ ഓരോ നടപടിക്കും തിരിച്ചടി നൽകാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, തെക്കൻ ലബനാനിൽ ഇസ്രായേൽ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇത് ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഇസ്രായേൽ അതിർത്തിക്കുള്ളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹിസ്ബുല്ല റോക്കറ്റ് ആക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.

തെക്കൻ ലബനാനിലെ യാതർ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ പീരങ്കി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേർ ആമിസ് പ്രദേശത്ത് നിന്നു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം നിർദേശം നൽകി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സുരക്ഷാ ഭീഷണികളെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്നും, ഹിസ്ബുല്ലയാണ് കരാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ഗസ്സയിലെ സാഹചര്യം പോലെ തന്നെ ലബനാനിലും വെടിനിർത്തൽ കരാർ നിലനിൽക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Tags: Benjamin Netanyahu statementceasefire violation Lebanonglobal conflict newsHezbollah response IsraelHezbollah rocket attackIDF operations LebanonIsrael airstrike LebanonIsrael Lebanon conflictLebanon war updateMiddle East conflict news

RelatedPosts

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാല് മരണം; നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡോണൾഡ് ട്രംപ്
World

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാല് മരണം; നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡോണൾഡ് ട്രംപ്

ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മൂന്ന് ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു
World

ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മൂന്ന് ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു

യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; തുടരുമെന്ന് ഇസ്രായേൽ, പ്രതിരോധിക്കുമെന്ന് ഇറാൻ
World

യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; തുടരുമെന്ന് ഇസ്രായേൽ, പ്രതിരോധിക്കുമെന്ന് ഇറാൻ

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.