• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്

by UAE വാർത്ത ലേഖകൻ
4 months ago
in World
Reading Time: 1 min read
23 0
ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്
129
VIEWS
Share on WhatsappShare on Facebook

ജറൂസലം: 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളെ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. 120 അംഗങ്ങളുള്ള നെസെറ്റിൽ ബിൽ എതിരില്ലാത്ത 93 വോട്ടിന് പാസായി. 27 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

നീക്കത്തിനെതിരെ ഉയർന്ന ആഗോള വിമർശനങ്ങൾ അവഗണിച്ചാണ് ഇസ്രായേൽ നടപടി.ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കാൻ അധികാരം നൽകുന്നതും കുറ്റാരോപിതരുടെ നിയമ പരിരക്ഷകൾ ഇല്ലാതാക്കുന്നതുമാണ് ബിൽ എന്ന് ഇസ്രായേലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് അഭിഭാഷകയായ മുന ഹദ്ദാദ് പറഞ്ഞു.

ഇസ്രായേലിലെ സാധാരണ നീതിന്യായ നടപടികളിൽ നിന്ന് വ്യത്യസ്തമായി, വിചാരണകൾ ചിത്രീകരിക്കാനും തൽസമയം സംപ്രേഷണം ചെയ്യാനും ബിൽ അനുമതി നൽകുന്നുണ്ട്. കോടതിമുറികളിൽ കാമറകൾക്ക് നിയന്ത്രണമുള്ള നിലവിലെ ജുഡീഷ്യൽ രീതികളിൽ നിന്നുള്ള വലിയ മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെടുന്നവർക്ക് അപ്പീലിന് അവകാശമുണ്ടെങ്കിലും, സാധാരണ അപ്പീൽ കോടതികളിൽ പോകാൻ കഴിയില്ല. പകരം, പ്രത്യേക ട്രൈബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. ഇത് നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നുണ്ട്.

ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കണക്കുകൾ. ഏകദേശം 240 പേരെ തടവുകാരായി പിടികൂടുകയും ചെയ്തിരുന്നു.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളിൽ ഇതുവരെ കുറഞ്ഞത് 72,628 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നിരീക്ഷകരും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: Gaza conflict latestHamas attack IsraelIsrael Palestine newsIsrael special courtKnesset death penalty billPalestine prisoners tribunal

RelatedPosts

No Content Available
Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.