• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

by UAE വാർത്ത ലേഖകൻ
1 month ago
in World
Reading Time: 1 min read
26 0
Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
144
VIEWS
Share on WhatsappShare on Facebook

കോക്പിറ്റിലെ അക്രമത്തിനിടയിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റനെ ജെറുസലേമിലേക്ക് ക്ഷണിച്ച് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്

ജെറുസലേം / ദുബായ് —ഫ്ലൈദുബായ് യാത്രാവിമാനത്തിൽ സഹപൈലറ്റിൽനിന്നുണ്ടായ ആക്രമണത്തെ അതിജീവിച്ച് 174 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം.

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗാണ് സ്മിത് മച്ചാറിന് രാജ്യത്തിന്റെ അഭിമാനകരമായ ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം’ സമ്മാനിക്കുമെന്ന് വ്യക്തമാക്കിയത്. ഇസ്രയേലിന്റെയും ഇന്ത്യയുടെയും ഒപ്പം മുഴുവൻ മനുഷ്യരാശിയുടെയും രക്ഷകനാണ് ക്യാപ്റ്റൻ മച്ചാറെന്ന് പ്രസിഡന്റ് അയച്ച കത്തിൽ വിശേഷിപ്പിച്ചു. പരിക്കുകളിൽനിന്ന് പൂർണമായി മുക്തനായ ശേഷം പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹത്തെ ഹെർസോഗ് ജെറുസലേമിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ടെൽ അവീവിൽനിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 (FZ1073) വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം നിയന്ത്രിക്കുന്നതിനിടെ ഒമാൻ സ്വദേശിയായ ഫസ്റ്റ് ഓഫീസർ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റിൽവെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അതികഠിനമായ വേദന വകവെക്കാതെ കോക്പിറ്റിന്റെ ലോക്ക് തുറക്കാൻ ക്യാപ്റ്റൻ കാണിച്ച ധീരതയാണ് വിമാനത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്.

വാതിൽ തുറന്നതോടെ ക്യാബിൻ ക്രൂവും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രാ പൈലറ്റുമാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി സുരക്ഷിതമായി ഇറക്കി. സൗദിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദുബായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മച്ചാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചുവരികയാണ്.

ഒരു നൂറ്റാണ്ട് മുൻപ് ഒന്നാം ലോകമഹായുദ്ധ കാലത്ത് ഈ പ്രദേശങ്ങളിലെ നഗരങ്ങൾ മോചിപ്പിക്കാൻ ധീരമായി പോരാടിയ ഇന്ത്യൻ സൈനികരുടെ ത്യാഗത്തോടാണ് ഹെർസോഗ് ക്യാപ്റ്റൻ മച്ചാറിന്റെ ഇടപെടലിനെ ഉപമിച്ചത്. ആ ചരിത്രനേട്ടങ്ങൾക്ക് സമാനമായി സ്മിത് മച്ചാറും ഇസ്രയേലിന്റെ ചരിത്രത്തിൽ ഇടംപിടിച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇത് പുതിയ കരുത്തുപകരുമെന്നും ഇസ്രയേൽ പ്രസിഡന്റ് വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടങ്ങളിൽ അസാധാരണ ധീരത കാട്ടുന്ന സാധാരണ പൗരന്മാർക്കായി ഏർപ്പെടുത്തിയതാണ് ഇസ്രയേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം. വിമാനത്തിൽ അക്രമിയെ കീഴ്പ്പെടുത്താൻ സഹായിച്ച ആറ് ഇസ്രയേൽ പൗരന്മാർക്കും കഴിഞ്ഞദിവസം പ്രസിഡന്റ് പുരസ്കാരം നൽകിയിരുന്നു. മച്ചാറിന്റെ ധീരതയെ പ്രകീർത്തിച്ച് യുഎസ് ജനപ്രതിനിധി സഭയിലും പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.

Tags: AviationDUBAIFlydubaiGulf newsindiaIsaac HerzogisraelSmit MachchharWorld News

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.