• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി

by UAE വാർത്ത ലേഖകൻ
4 months ago
in World
Reading Time: 1 min read
26 0
ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി
146
VIEWS
Share on WhatsappShare on Facebook

റോം: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ, ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറുന്നതായി ഇറ്റലി പ്രഖ്യാപിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് തീരുമാനം അറിയിച്ചത്.

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതും ലബനാനിൽ തുടരുന്ന ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. യൂറോപ്പിൽ ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷികളിലൊന്നായിരുന്ന ഇറ്റലി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് നയതന്ത്രപരമായി വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ലബനാനിൽ സേവനം അനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇറാനെതിരായ യു.എസ് സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഇറ്റലി, യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖലയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതായി മെലോണി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ, ഉപപ്രധാനമന്ത്രി മത്തേയോ സാൽവിനി എന്നിവരുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തത്. സൈനിക പരിശീലന സഹകരണം ഉൾപ്പെടെ എല്ലാ പ്രതിരോധ ഇടപാടുകളും നിർത്തിവെക്കുമെന്നും ഇറ്റലി വ്യക്തമാക്കി.

ഇതിനെതിരെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഈ തീരുമാനം സർക്കാരിന്റെ വലിയ നയതന്ത്ര പരാജയമാണെന്ന് പ്രതികരിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ  നേതൃത്വത്തിലുള്ള സർക്കാരിന് രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഹുർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുകയാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നടപടി പ്രദേശത്തെ കൂടുതൽ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ ജെയ് മ്യൂങ് ഹുർമുസ് മേഖലയിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കാമെന്നും മുന്നറിയിപ്പ് നൽകി.

ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹുർമുസ് കടലിടുക്കിൽ ഉപരോധം നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ആഗോള എണ്ണ വിപണിയിൽ വില വർധനയും തുടരുന്ന സംഘർഷ സാധ്യതയും ഉയർന്നിരിക്കുകയാണ്.

Tags: giorgia meloni israel newshormuz blockade global impactisrael diplomatic setback europeitaly israel defense dealmiddle east conflict italy reaction

RelatedPosts

No Content Available
High-powered optical telescope set up in Mleiha desert against a starry night sky during the Perseids meteor shower.
Science

മിന്നിത്തിളങ്ങുന്ന ഉൽക്കകൾ കാണാം, പെർസീഡ്സ് ഉൽക്കാവർഷം ആ​ഗസ്റ്റ് 13ന്

Consul General Satish Kumar Sivan handing over RAK crematorium site plan to Indian Relief Committee leaders.
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച ഭരണാധികാരിക്ക് നന്ദി

Yusuffali M.A. alongside UAE Foreign Trade Minister Dr. Thani bin Ahmed Al Zeyoudi during the appointment ceremony.
Business

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ

UAE President Sheikh Mohamed bin Zayed Al Nahyan meeting with Ajman Crown Prince Sheikh Ammar bin Humaid Al Nuaimi in Abu Dhabi
Abu Dhabi

ദേശീയ മുൻഗണനകൾ ചർച്ച ചെയ്ത് യുഎഇ പ്രസിഡന്റും അജ്മാൻ കിരീടാവകാശിയും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.