• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

സഹപാഠികളുടെ മാനസിക പീഡനം: കർണ്ണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
23 0
സഹപാഠികളുടെ മാനസിക പീഡനം: കർണ്ണാടകയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
128
VIEWS
Share on WhatsappShare on Facebook

ബംഗളൂരു: സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്ന് കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടൽ സൃഷ്ടിച്ചു. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിനിയായ നിഖിത (22)യെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം, കോളേജിൽ നടന്ന പ്രചാരണങ്ങളാണ് വിദ്യാർത്ഥിനിയെ മാനസികമായി തളർത്തിയത്. ലക്ചററുമായുള്ള ബന്ധത്തെക്കുറിച്ച് സഹപാഠികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

ഇത്തരം ആരോപണങ്ങളും നിരന്തര പരിഹാസവും നിഖിതയെ ഗുരുതരമായ മാനസിക സമ്മർദത്തിലാക്കി. മാതാപിതാക്കൾ ഇത് അവഗണിക്കാൻ ഉപദേശിച്ചിരുന്നുവെങ്കിലും സഹപാഠികളുടെ പീഡനം തുടരുകയായിരുന്നുവെന്നാണ് വിവരം.

ഒടുവിൽ ഈ സമ്മർദം സഹിക്കാനാകാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ വിവരങ്ങൾ പിതാവ് പോലീസിന് കൈമാറിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് പരിസരത്തും വിദ്യാർത്ഥികൾക്കിടയിലും ഉണ്ടായ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ സംഭവം വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസിക പീഡനവും ബുള്ളിയിംഗും സംബന്ധിച്ച ആശങ്കകൾ ഉയർത്തുകയാണ്.

Tags: BAMS student death Karnatakacampus mental health issuecollege bullying IndiaKarnataka medical student suicidestudent harassment case India

RelatedPosts

No Content Available
The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.