• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ്എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി ; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

by UAE വാർത്ത ലേഖകൻ
27 minutes ago
in India
Reading Time: 2 mins read
22 0
Kerala CM V.D. Satheesan inaugurates the Rs 20-crore Pithrumandiram built by M.A. Yusuff Ali at Pathanapuram Gandhibhavan and announces senior protection law.
122
VIEWS
Share on WhatsappShare on Facebook
  • പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം തടവ് നൽകുന്ന ശിക്ഷ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
  • ഭിന്നശേഷി കുട്ടികൾക്കായി സ്കൂൾ കെട്ടിടം നിർമ്മിച്ച് നൽകുമെന്ന് എം.എ യൂസഫലിയുടെ പ്രഖ്യാപനം
  • അന്തേവാസികൾകളുടെ ക്ഷേമത്തിന് ഒന്നരക്കോടിയായി ധനസഹായം ഉയർത്തി എം.എ യൂസഫലി

കൊല്ലം: ​പത്തനാപുരം ​ഗാന്ധിഭവനിലെ അ​ഗതികളായ അച്ഛന്മാർക്കായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടന വേളയിൽ പറഞ്ഞു. മാതൃകാപരമായ പുണ്യപ്രവർത്തനമാണിതെന്നും, ആശ്രയമറ്റെന്ന് കരുതിയ നിരവധി മനുഷ്യർക്ക് തണലേകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

മുതിർന്ന പൗരൻമാർക്കായി പ്രത്യേകം വകുപ്പ് ഉണ്ടാക്കാൻ ആദ്യം തീരുമാനമെടുത്ത സർക്കാരാണ് യുഡിഎഫിന്റേത്. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം വരെ ത‌ടവ് നൽകുന്ന നിയമം പാസാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇത് പാസായാൽ മുതിർന്ന ആളുകൾക്ക് വലിയ പരിരക്ഷ ഉറപ്പാക്കുന്നതാകും. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനം അം​ഗീകരിക്കാനാകില്ല, മാതാപിതാക്കളെ ചേർത്ത് പിടിക്കുന്ന മക്കളെയാണ് കേരളത്തിന് വേണ്ട‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായർ ഒറ്റയ്ക്കാണെന്ന തോന്നൽ ആർക്കും ഉണ്ടാകരുത്, ഇവർക്കുള്ള സംരക്ഷണത്തിനുള്ള പ്രത്യേക നയങ്ങൾ സർക്കാർ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.

മക്കൾ ഉപേക്ഷിക്കുന്ന പ്രായമായവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന താൽപ്പര്യത്തിലാണ്, മാതൃഭവനത്തിന് പിന്നാലെ പിതൃമന്ദിരം കൂടി യാഥാർത്ഥ്യമാക്കിയതെന്ന് എം.എ യൂസഫലി പറഞ്ഞു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന രീതി വിദ്യാസമ്പന്നരായ കേരളം മാറ്റണമെന്നും അദേഹം വ്യക്തമാക്കി. ഗാന്ധിഭവനിലെ അന്തേവാസികളുടെ നിത്യചിലവിനും ഭക്ഷണത്തിനും മരുന്നുകൾക്കുമായി നൽകി വന്നിരുന്ന ഒരു കോടി രൂപയുടെ സഹായം ഒന്നരകോടിയായി വർദ്ധിപ്പിച്ചു നൽകുമെന്ന് എം.എ യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു. ഗാന്ധി ഭവനിലെ ഭിന്നശേഷി കുട്ടികളുടെ സ്കൂൾ പുനർനിർമ്മാണം താൻ ഏറ്റെടുക്കുമെന്നും ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതികുമാർ ചാമക്കാല എംഎൽഎ, മുൻമന്ത്രി കെ.ബി. ​ഗണേഷ് കുമാർ ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംങ്ങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് അമൽരാജ് എന്നിവർ പ്രസം​ഗിച്ചു. ശിവ​ഗിരി മഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദയും ചടങ്ങിൽ സംബന്ധിച്ചു.

20 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ അന്തേവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. നാൽപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികൾക്ക് തണലാകും.

ഡോർമിറ്ററി സൗകര്യം, പ്രാർത്ഥനാ മുറികൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ, നഴ്‌സിംഗ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ വഹിക്കാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവ പ്രത്യേകതയാണ്. മന്ദിരത്തിന്റെ ആദ്യനിലയിൽ പ്രാർത്ഥനാമുറികളും വിശാലമായ ഹാളും ഓഫീസ് മുറിയും ഉൾക്കൊള്ളുന്നു. ഇവിടെ വായനാമുറി ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സമയ പരിചരണത്തിനായി നഴ്സിംഗ് സൗകര്യവുമുണ്ട്.

കിടപ്പുരോ​ഗികൾക്ക് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിൽ അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്. വീൽചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും ഈ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാർമസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുന്നു. 150 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്. ​

2016 ൽ ​ഗാന്ധിഭവൻ സന്ദർശനവേളയിലാണ് അന്തേവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ എം.എ. യൂസഫലി ​ഗാന്ധിഭവനിലെ അമ്മമാർക്കായി മന്ദിരം നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് 2022 നവംബറിൽ ​ഗാന്ധിഭവനിൽ അമ്മമാർക്കായി 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി കൈമാറി. അമ്മമാർക്കുള്ള മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ഇവിടുത്തെ പുരുഷ അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ‌പുതിയ മന്ദിരം നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. കെട്ടിടങ്ങൾ നിർമ്മിച്ചതിനു പുറമേ ഗാന്ധിഭവനിലെ അച്ഛനമ്മമാരുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്‌റ്റിയുമായ പുനലൂർ സോമരാജൻ വ്യക്തമാക്കി.

Tags: Kerala GovernmentKollam NewsLulu GroupM.A. Yusuff AliPathanapuram GandhibhavanPhilanthropySenior Citizens WelfareV.D. Satheesan

RelatedPosts

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

LuLu Group expands its retail presence in Egypt with a new 106,000-sq-ft hypermarket in Cairo’s Al Obour City, inaugurated by Egyptian trade officials.
Business

ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

LuLu Group opens a 40,000-sq-ft hypermarket at Moopens Mall in Oud Al Muteena, expanding retail services to suburban Dubai residential communities.
Business

ദുബായ് നഗരാതിർത്തികളിലേക്കും സാന്നിധ്യം വിപുലമാക്കി ലുലു; മൂപ്പൻസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ
Business

‘ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്’- വിവാദ യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

Kerala CMO will deploy a digital dashboard to track industrial projects real-time and resolve bottlenecks directly, CM V.D. Satheesan announced.
Business

പദ്ധതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ തത്സമയ ഡിജിറ്റൽ നിരീക്ഷണം

LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

Nvidia unanimously reinstates Jensen Huang as CEO 11 days after his exit following US government input, sending shares soaring over 30% past $4T.
Tech

യുഎസ് സർക്കാരിന്റെ ഇടപെടൽ; ജെൻസൻ ഹുവാങ്ങിനെ വീണ്ടും സിഇഒയായി നിയമിച്ച് എൻവിഡിയ

India and Nepal signed eight MoUs on space, health, and security during talks between PM Narendra Modi and PM Balendra Shah in New Delhi on Monday.
India

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

World Malayali Council Women's Council Global Meet concludes in Ho Chi Minh City, Vietnam, adopting key action plans for global women's empowerment.
Community

ഡബ്ല്യു.എം.സി വിമൻസ് കൗൺസിൽ ഗ്ലോബൽ മീറ്റ് വിയറ്റ്നാമിൽ സമാപിച്ചു

WhatsApp is gradually expanding its group chat capacity from 1,024 to 1,500 members on Android and iPhone, adding 476 extra spots to existing groups.
Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1,500 ആയി ഉയർത്തി; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.