• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

സൗദി അരാംകോ ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു; ഹൂതി ഡ്രോൺ ആക്രമണം ശക്തം, ഇറാന് മുന്നറിയിപ്പുമായി യുഎസ്

by UAE വാർത്ത ലേഖകൻ
4 weeks ago
in World
Reading Time: 1 min read
22 0
Saudi Aramco evacuates its Dhahran headquarters following Houthi drone strikes, as Donald Trump accuses Tehran of driving up oil prices and US cuts Iran tanker traffic.
124
VIEWS
Share on WhatsappShare on Facebook

ദഹ്‌റാനിലെ ഹെഡ്ക്വാർട്ടേഴ്സിൽ സുരക്ഷാ മുന്നറിയിപ്പ്; ക്രൂഡ് ഓയിൽ വില വർധിപ്പിക്കാൻ ടെഹ്‌റാൻ ശ്രമിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്.

റിയാദ് / വാഷിങ്ടൺ — ഒക്ടോബർ 23, 2026 : യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിർത്തി കടന്ന് ശക്തമായതോടെ, സൗദി അറേബ്യൻ എണ്ണക്കമ്പനിയായ അരാംകോ തങ്ങളുടെ ദഹ്‌റാനിലെ പ്രധാന ആസ്ഥാനത്തുനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. റിയാദിലും മദീനയിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകൾ തകർത്തതായും സ്ഥിരീകരണമുണ്ട്.

ദഹ്‌റാനിലെ പ്രധാന അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിൽ അടിയന്തര അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്നാണ് ജീവനക്കാരോട് ഉടൻ കെട്ടിടം വിട്ടുപോകാൻ നിർദേശം നൽകിയത്. യെമനിൽ നിന്നുള്ള ആക്രമണ പരമ്പരയിൽ സൗദിയിലെ ഊർജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും തുടർച്ചയായി ലക്ഷ്യമിടപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. റിയാദിനും പുണ്യനഗരമായ മദീനയ്ക്കും മുകളിലൂടെ എത്തിയ ഡ്രോണുകളെ വ്യോമസേന വിജയകരമായി തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി.

കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് സമീപവും അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഹൂതികളുടെ ദീർഘദൂര ആക്രമണശേഷി ഉയർന്ന തോതിൽ നാശനഷ്ടം വിതച്ചതോടെ മുൻകരുതൽ നടപടിയായി പലയിടങ്ങളിലും ജീവനക്കാരോട് വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘർഷം കനത്തതോടെ അന്താരാഷ്ട്ര വിപണിയിലും രാഷ്‌ട്രീയത്തിലും പ്രതികരണങ്ങൾ കടുത്തു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ധനവില കുതിച്ചുയർത്താൻ ഇറാൻ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഭീതി പരത്താനാണ് ടെഹ്‌റാൻ ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും ഇറാൻ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് തുറന്നടിച്ചു.

ഇതിനിടെ, അമേരിക്കൻ ഉപരോധം ശക്തമാക്കിയതിനെ തുടർന്ന് ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്നുള്ള ടാങ്കർ നീക്കം പൂർണമായി സ്തംഭിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവിച്ചു. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ നടത്തുന്ന സാമ്പത്തിക നീക്കത്തിലൂടെ ഇറാന്റെ ക്രൂഡ് ഓയിൽ വരുമാനം ഇല്ലാതാക്കാൻ സാധിച്ചതായി ഉപഗ്രഹ ദൃശ്യങ്ങൾ മുൻനിർത്തി വാഷിങ്ടൺ അവകാശപ്പെട്ടു.

ആസ്ഥാനം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് അരാംകോ ഔദ്യോഗികമായി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ എണ്ണ ഉൽപാദനത്തെയും കയറ്റുമതിയെയും നിലവിലെ സാഹചര്യം ബാധിക്കാതിരിക്കാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: DammamDonald TrumpEnergy SecurityIRANMiddle East ConflictOil PricesSaudi ArabiaSaudi AramcoUS TreasuryYemen Houthis

RelatedPosts

The USS Theodore Roosevelt has arrived in the Middle East to join two other US carriers as Iran warns it will not wait for Washington to attack first.
World

മൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; ആദ്യം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇറാൻ

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

The US House blocks an impeachment bid against Defence Secretary Pete Hegseth with Trump’s backing, as oil briefly dips under $90 amid Middle East tensions.
World

ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ; പിന്തുണയുമായി ട്രംപ്

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Saudi-led coalition air defenses intercepted and destroyed a Houthi cruise missile fired toward Riyadh, Coalition spokesman Turki Al-Malki confirmed.
GCC

റിയാദിന് നേരെ ഹൂതികൾ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ തകർത്തു

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.