• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ചരിത്രത്തിലാദ്യമായി ഹജ്ജ് തീർഥാടകർക്കായി ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Saudi Arabia
Reading Time: 1 min read
23 1
ചരിത്രത്തിലാദ്യമായി ഹജ്ജ് തീർഥാടകർക്കായി ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം

ഹ​ജ്ജ്​ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റി​യാ​ദി​ൽ വി​ളി​ച്ചു​ച്ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സേ​വ​ന മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ ജാ​സ​ർ​സം​സാ​രി​ക്കു​ന്നു

131
VIEWS
Share on WhatsappShare on Facebook

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനായി വിപുലമായ ഗതാഗത-ലോജിസ്റ്റിക് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകർക്കായാണ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അഞ്ച് മന്ത്രിമാർ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സേ​വ​ന മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ ജാ​സ​ർ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പുതുമയായി ‘മുസാഫിർ ബിലാ ഹഖീബ’ (ബാഗേജ് രഹിത യാത്രക്കാരൻ) പദ്ധതിയെയാണ് മന്ത്രി എടുത്തുകാട്ടിയത്. ചരിത്രത്തിലാദ്യമായി മുഴുവൻ വിദേശ ഹജ്ജ് തീർഥാടകർക്കുമായി ഈ സേവനം വ്യാപിപ്പിക്കുകയാണ്. പദ്ധതിയിലൂടെ തീർഥാടകർക്കുള്ള ലഗേജുകളും സംസം വെള്ളവും വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കാനാകും. ഇതിലൂടെ തീർഥാടകർക്കുള്ള യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമാകുമെന്നാണ് വിലയിരുത്തൽ.

തീർഥാടകർക്കായുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 6,000 കിലോമീറ്ററിലധികം റോഡ് ശൃംഖല നവീകരിച്ചതായും അധികൃതർ അറിയിച്ചു. കടുത്ത ചൂട് കുറയ്ക്കാൻ റോഡ് ഉപരിതലം തണുപ്പിക്കുന്ന ‘കൂളിംഗ് ടെക്നോളജി’ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ നവീകരിക്കുകയും പുതിയ പാതകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രാ സംവിധാനങ്ങൾക്കായി 33,000ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയിട്ടുണ്ട്. താമസ കേന്ദ്രങ്ങളിൽ നിന്ന് മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കു​ള്ള സർവീസിനായി മാത്രം 3,000 ബസുകൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഷട്ടിൽ സർവീസുകൾക്കായി 5,000 ബസുകളും ഒരുക്കിയിട്ടുണ്ട്.

46,000ത്തിലധികം പ്രഫഷണൽ ജീവനക്കാരാണ് ഹജ്ജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ 110 അടിയന്തര പ്രവർത്തന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

വ്യോമയാന മേഖലയിലും വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 300ലധികം വിമാനത്താവളങ്ങളിൽ നിന്ന് 104 എയർലൈൻസുകൾ വഴിയായി തീർഥാടകർക്കായി ആറ് പ്രധാന വിമാനത്താവളങ്ങളിൽ 30 ലക്ഷത്തിലധികം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ഗ​ത്തി​ലു​ള്ള സേ​വ​നം ഇ​വി​ടെ ഉ​റ​പ്പാ​ക്കും.

പുണ്യസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ മാ​ഷാ​ഇ​ർ മെ​ട്രോ ട്രെ​യി​ൻ സേ​വ​നം സേവനം നിർണായക പങ്ക് വഹിക്കും. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെ ഹജ്ജ് ദിവസങ്ങളിൽ 2,000ത്തിലധികം സർവീസുകളാണ് നടത്തുക. മണിക്കൂറിൽ 72,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഈ സംവിധാനം തീർഥാടകർക്കു സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കും.

Tags: baggage free travelHajj 2026Hajj metroHajj pilgrimsMasjid al HaramMecca transportMusafir Bila HaqibSaudi Arabia HajjSaudi logistics

RelatedPosts

ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന ആരോഗ്യ സേവനങ്ങൾ ശ്രദ്ധേയമാകുന്നു
Saudi Arabia

ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന ആരോഗ്യ സേവനങ്ങൾ ശ്രദ്ധേയമാകുന്നു

ഹജ്ജ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി
GCC

ഹജ്ജ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി

സൗദി കിരീടാവകാശിയുടെ വാർഷിക ഹജ്ജ് വിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ അംബാസഡർ
GCC

സൗദി കിരീടാവകാശിയുടെ വാർഷിക ഹജ്ജ് വിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ അംബാസഡർ

ഹജ്ജ് സീസൺ വൻ വിജയം; തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാനായെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
GCC

ഹജ്ജ് സീസൺ വൻ വിജയം; തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാനായെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ

ഹജ്ജ് സീസൺ; കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന
GCC

ഹജ്ജ് സീസൺ; കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങും; മലയാളി ഹാജിമാർ മടങ്ങുക നാളെ
GCC

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങും; മലയാളി ഹാജിമാർ മടങ്ങുക നാളെ

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.