• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം; എസ്.എൻ.ഡി.പി ഭരണത്തിൽ മാറ്റം വേണമെന്ന് ആവശ്യം

by UAE വാർത്ത ലേഖകൻ
7 months ago
in Kerala
Reading Time: 1 min read
23 0
ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം; എസ്.എൻ.ഡി.പി ഭരണത്തിൽ മാറ്റം വേണമെന്ന് ആവശ്യം
130
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തർക്കുള്ള ആശ്വാസകരമായ പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കാലോചിതമായി പരിഷ്കരിക്കണമെന്ന നിലപാട് വരെ ഉയർന്നിരിക്കുന്ന ദുരവസ്ഥയാണുണ്ടായതെന്ന് സ്വാമി സച്ചിദാനന്ദ വിമർശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിൽ മാറ്റം വരുകയും നല്ല ഭരണ സംവിധാനം നിലവിൽ വരുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. “എസ്.എൻ.ഡി.പി യോഗം വെറും ആൾക്കൂട്ടമായി മാറിയിരിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയെയും ഉൾപ്പെടെ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ 29 വർഷങ്ങൾക്ക് ശേഷം വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി സ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടായി.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമായ എസ്.എൻ.ഡി.പി യോഗം കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. ഈ നിയമലംഘനത്തെ തുടർന്ന് ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ഭരണസമിതി അറിയിച്ചു. പ്രഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപ്പിക്കണമെന്ന ആവശ്യം ഉയർന്നത്.

ഹരജിയിൽ വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരെ എതിർകക്ഷികളാക്കിയിരുന്നു.

Tags: Kerala High Court SNDP rulingSivagiri Mutt reactionSNDP Yogam leadership issueVellappally Natesan SNDP case

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.