Tag: adu bhabi

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരും.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെവാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടിനിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽമഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more

Recommended