Tag: airlines

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കിനൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.യാത്രമുടങ്ങിയതിനു യാത്രക്കാരോടു കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസമാണ് റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കു മൂലംയാത്രാ പ്രതിസന്ധി ഉണ്ടായത്. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെഹോട്ടലിലേക്കു മാറ്റിയിരുന്നു.

Read more

വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.

വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള  സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെമുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ചഅറിയിച്ചു. ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ 18 ബോയിങ് 787-8 ഡ്രീംലൈനറുകളും ഒരു എയർബസും അധികമായി ബുധനാഴ്ച മതുൽ സർവീസ്നടത്തുന്നതായി എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഗൾഫ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവയുടെ റീജണൽ മാനേജർ പി.പി.സിങ്പറഞ്ഞു. ആദ്യദിനം ദുബായിൽനിന്ന് 246 യാത്രക്കാരാണ് ഡൽഹിയിലേക്ക് പറന്നത്. തിരക്കേറിയതോടെ വ്യാഴാഴ്ച അധികവിമാനത്തിൽ സീറ്റുംലഭ്യമായിരുന്നില്ല. ഒരു വശത്തേക്ക് മാത്രമായി 1130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 2030 ദിർഹമാണ്. അധികവിമാന ത്തിലുള്ളബുക്കിങ് അടുത്ത ഒക്ടോബർ വരെ ലഭ്യമായിരിക്കും.

Read more

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു.

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു .ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബി ലുവ്റ്മ്യൂസിയം എന്നിവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾഎടുക്കുന്ന വർക്കാണ് ഈ സൗജന്യങ്ങൾ.ഒരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്കു വ്യത്യാസംഉണ്ടാകാമെന്നും ഇതു വെബ്സൈറ്റി ൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.

Read more
സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക്‌ ഇതു തിരിച്ചടിയാകും. സെയിൽസ് ഔട്ട്ലറ്റുകളിലെ തസ്തികകളും സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണുസ്വദേശിവൽക്കരണം നടപ്പാക്കുക.വ്യോമയാന തൊഴിലുകൾ , വാഹന പരിശോധന ജോലികൾ , തപാൽ സേവനങ്ങൾ , പാഴ്സൽ ഗതാഗതം , ഉപഭോക്തൃസേവനം എന്നിവയാണ് ഉൾപ്പെടുക. ഇതിനായുള്ള പുതിയ തീരുമാനങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പ്രഖ്യാപിച്ചത്. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സജീവപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായാണു തീരുമാനം. ഇതു മൂലം 33,000 ലേറെജോലികൾസ്വദേശികൾക്കു ലഭ്യമാകുമെന്നാണുകണക്കുകൂട്ടൽ.വ്യോമയാന തൊഴിലുകൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം രണ്ടു ഘട്ടങ്ങളായാ ണു നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15 ന്ആരംഭിക്കും. കോ പൈലറ്റ്, എയർ കൺട്രോളർ, എയർ റിലേ എന്നീ മേഖലയിൽ 100 ശതമാനവും എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് വിഭാഗത്തിൽ 60 ശതമാനവും ഫ്‌ളൈറ്റ് അറ്റൻഡന്റ് മേഖലയിൽ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും.രണ്ടാം ഘട്ടം 2024 മാർച്ച് നാലു മുതലാണ് ആരംഭിക്കുക. എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് മേഖലയിൽ 70 ശതമാനവും  എയർ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവൽക്കരിക്കും.

Read more

ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് നവംബർ 10 ...

Read more

Recommended