ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പങ്കെടുത്തു.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിമർയം അൽ മുഹൈരി പങ്കെടുത്തു. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ്പരിപാടി സംഘടിപ്പിച്ചത്. ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെവിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും വിവിധ എൻ.ജി.ഒകൾ, അക്കാദമിക് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.ചർച്ചയിൽമലിനീകരണം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കുന്നതിന് യു.എ.ഇയുടെ ശ്രമങ്ങളെ അൽ മുഹൈരി പരിചയപ്പെടുത്തി.
Read more