Tag: dubai

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്.

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ് മുഹമ്മദിന് എലീസി കൊട്ടാരത്തിൽ പ്രത്യേക സ്വീകരണവും ഒരുക്കുന്നുണ്ട്.ഇരുരാജ്യങ്ങളും ദീർഘകാലമായി ...

Read more

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി.

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി . മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ  സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ബോധവൽക്കരണം ഊർജിത മാക്കി യത്.പൊതുഗതാഗത ബസുകളുടെ സ്ക്രീനിലും  ബോധ വൽക്കരണം ഹ്രസ്വചിത്രം പ്രദർശിപ്പിച്ചിരുന്നു. ...

Read more

ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു.

ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു . ഇന്നലെ8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21രൂപ .74 പൈസ എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ൽ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകിട്ടോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്കിൽ ദിർഹം എത്തി. ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ്  നാട്ടിലേക്കു പണം അയയ്ക്കാൻ പ്രവാസികളുടെതിരക്ക് കൂടിയത് .  ഇന്ന് ആയിരം ഇന്ത്യൻ രൂപയ്ക്ക് 46 ദിർഹം 21 ഫിൽസാണ് .ഒരു യു എ ഇ ദിർഹം കൊടുത്താൽ 21 രൂപ 64 പൈസലഭിക്കുംദിർഹത്തിന്റെ മൂല്യം വർധിക്കും എന്നു കരുതി സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം നാട്ടിലേക്ക് അയയ്ക്കാൻ പറ്റിയ സമയമാണിതെന്നും  ഇവിടത്തെചലവുകൾ അൽപം നിയന്ത്രിച്ചു ശമ്പളത്തിൽ നിന്നു കൂടുതൽ പണം അയയ്ക്കുന്നതിലും തെറ്റില്ലെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത് . .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.  .വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ .  

Read more

യു.എ.ഇ. യിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നു.

യു.എ.ഇ. യിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നു . മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻഅബ്ദുൽമന്നൻ അൽ അവാർ ഇതുസംബന്ധിച്ചുള്ള മന്ത്രിതല പ്രമേയം പുറത്തിറക്കി.  സ്വദേശിവത്കരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളമാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സംരംഭമാണ് തവ്തീൻ പാർട്‌ണേഴ്‌സ് ക്ലബ്. ഇതിന്റെ പുനഃസംഘടന സംബന്ധിച്ച് പരിഷ്‌കരിച്ചമാനദണ്ഡങ്ങളും അംഗത്വ ആവശ്യകതകളും അടങ്ങുന്ന പ്രമേയമാണ് മന്ത്രി പുറത്തിറക്കിയത്.നേരത്തെ പ്ലാറ്റിനം, സ്വർണം, വെള്ളിഎന്നിങ്ങനെയായിരുന്നു മൂന്ന് തരത്തിലുള്ള അംഗത്വരീതി. ഇതുമാറ്റി ഒരു വിഭാഗം മാത്രമായാണ് മാറ്റിയിരിക്കുന്നത്.

Read more

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങളിൽ 46  ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ അനുഭവപ്പെടും ...

Read more

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി . ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണംകൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളംഉയർന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെ ത്തൽ.കോവി‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നു കൊണ്ടി രി ക്കുന്നത്ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർജനറലായ ടെഡ‍്രോസ് അഥനോം ഗെബ്രീഷ്യസ് പറഞ്ഞു.കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ‌നിന്ന്വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Read more

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,522 പേർക്ക് കോവിഡ് ബാധിച്ചതായും 1,475 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,522 പേർക്ക് കോവിഡ് ബാധിച്ചതായും 1,475 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തി ലധികം കേസുകളാണ്രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽതാഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു. 967,591 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 947,667.പേർരോഗമുക്തി നേടി. 2,325 പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . നിലവിൽ 17,595.പേരാണ് ചികിത്സയിലുള്ളത് . ആർടിപിസിആർപരിശോധനകളും  കൂടിയിട്ടുണ്ട് .രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ156,396 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായിപരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read more

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി.

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന്ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി. പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും അടക്കം എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരും ഉണ്ടാകാം.ഫെയ്സ്ബുക്കിൽ ഒരുപാട് ആരാധകരുള്ള ഒരാൾ കഴിഞ്ഞ ദിവസം തന്റെവിദേശ യാത്രയെക്കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടുവെന്നും . കള്ളന്മാരെ ക്ഷണിച്ചു വരുത്തുന്ന ഇത്തരംസന്ദേശങ്ങൾ സമൂഹ മാധ്യമത്തിൽ ഇടുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എത്ര ദിവസത്തെ യാത്രയാണ്, എവിടേക്കാണ് പോകുന്നത്, മടക്കംതുടങ്ങി എല്ലാ വിവരവും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിക്കും.സ്വന്തം താമസ സ്ഥലവും ഫ്ലാറ്റ് നമ്പരും ഗൂഗിൾ മാപ്പും വരെ സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുന്നവരുണ്ട്. ഇത്തരക്കാർ കള്ളന്മാരുടെ ജോലി എഴുപ്പമാകുകയാണെന്നും പോലീസ് അറിയിച്ചു ദീർഘയാത്ര പോകുന്നവർ പൊലീസിനെ വിവരം അറിയിക്കണം. പൊലീസിന്റെ ഓൺലൈൻ സൈറ്റിൽ സൗജന്യമായി യാത്രയുടെ വിശദാംശങ്ങൾപങ്കുവയ്ക്കാം. താമസക്കാർ മടങ്ങിയെത്തും വരെ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലം പൊലീസ് നേരിട്ടു സന്ദർശിക്കും.

Read more

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക്പ്രോസിക്യൂഷൻ അറിയിച്ചു . കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചില കേസുകളിൽ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കടുത്ത കുറ്റകൃത്യങ്ങൾക്ക് പിഴ അഞ്ചുലക്ഷം വരെ വർധിപ്പിക്കുകയും ചെയ്യും.ഇ-ക്രൈമു കളും അഭ്യൂഹങ്ങളുംതടയുന്നതിന് രൂപപ്പെടുത്തിയഫെഡറൽ നിയമമനുസരിച്ചാണ്നടപടിസ്വീകരിക്കുക.നിയമവിരുദ്ധമായി വെബ്സൈറ്റുകൾ, നെറ്റ്വർക്കുകൾ, മറ്റു വിവരസാ ങ്കേതിക വിദ്യ ഉപകരണങ്ങൾ എന്നിവക്കെതിരായ എല്ലാ ആക്രമണങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക്പിഴയും ജയിൽ ശിക്ഷയും വർധിപ്പിക്കാനും അധികൃതർക്ക് അനുമതിയുണ്ട്. തടവുശിക്ഷ ആറുമാസം വരെയാണ് നൽകാനാവുക. .ഓണ്‍ലൈനിലൂടെഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ നേരത്തെവ്യക്തമാക്കിയിരുന്നു.ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 250,000 ദിര്‍ഹവും പരമാവധി 500,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക്പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും. മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്‌മെയില്‍ ചെയ്യുക, ഒരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മര്‍ദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പത്തുവര്‍ഷം വരെ തടവുശിക്ഷലഭിച്ചേക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണ്‍ലൈനില്‍ ഭീഷണി പ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെ ന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യ ങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണ ശ്രമങ്ങളുമായിരംഗത്തെത്തിയത്.

Read more

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു. നിയമനത്തിനു മുന്നോടിയായി വിവിധലോകനഗരങ്ങളിൽ എമിറേറ്റ്സ് എയർലൈൻ ക്യാംപെയ്ൻ നടത്തിയതായി  ഓപ്പറേഷൻ മേധാവി ആദിൽ അൽരിദ അറിയിച്ചു.മാർച്ചിനു മുൻപ് തന്നെപുതിയ നിയമന നടപടികൾ പൂർത്തീകരിക്കും. വിമാനത്തിനു ള്ളിലെ സേവനങ്ങൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ ഐടി അടക്കംവിവിധ മേഖലകളിൽ പുതിയ നിയമനമുണ്ടാകും.കഴിഞ്ഞ മേയിൽ ഓസ്ട്രേലിയ, അൾജീരിയ, തുനീഷ്യ, ബഹ്റൈൻ, ലബനൻ, ഈജിപ്ത് എന്നിവയ്ക്ക്പുറമെ യൂറോപ്യൻ നഗരങ്ങളിലും ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. 6 വൻകരകളിലെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 160 രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നിയമിക്കുന്നത്. നികുതിരഹിത വേതനവും മികച്ച താമസവും മറ്റു തൊഴിൽ ആനുകൂല്യവും ജീവനക്കാർക്ക് നൽകും. നിലവിൽ85219 ഉദ്യോഗസ്ഥർ എമിറേറ്റ്സിന് കീഴിലുണ്ട്. ബുക്കിങ് തിരക്കുമൂലംലോകത്തിന്റെവിവിധവിമാനത്താവള ങ്ങളിലേക്കു ടിക്കറ്റ് ലഭിക്കാത്തസാഹചര്യമാണ്. സർവീസുകൾ വിപുലപ്പെടുത്തിയാണ് ഇതു മറികടക്കാൻ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 129 വിമാനത്താവള ങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ്നടത്തുന്നു. 20 വിമാനങ്ങ ൾകൂടി പുതിയതായി ഇറക്കുമെന്നു ആദിൽ അൽരിദ  പറഞ്ഞു.

Read more
Page 6 of 15 1 5 6 7 15

Recommended