Tag: dubai

ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി.

ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി. 50 ശതമാനത്തിലധികം യു.എ.ഇ. നിവാസികളും ഇ-വാഹനങ്ങളിലേക്ക് മാറുന്നതായി ഓഡി അബുദാബി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ധനവില ക്രമാതീതമായിവർധിച്ചതോടെയാണ് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞത്. അതോടെ സാധാരണക്കാരടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ആഗോളവിപണിയിലും എണ്ണവില വർധിച്ചതോടെയാണ് യു.എ.ഇ. യിലും ആനുപാതികമായി വർധനവ് ഉണ്ടായത്. ഈമാസം എണ്ണവില 16 ശതമാനത്തിലധികം വർധിച്ചതോടെ യു.എ.ഇ. യിൽ വലിയ വാഹനങ്ങളിൽനിന്നും ആളുകൾ ചെറു വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങി. മൈലേജ്കൂടുതൽ കിട്ടുമെന്നതിനാലാണ് ചെറിയ വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

Read more

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി . പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയുംകമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ് പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്‍റ്നടത്തേണ്ടത്. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക്ഇന്‍റർനാഷനൽ, ദുബൈ ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീസ്ഥാപനങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം.നിശ്ചിത തുക അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷിച്ച് 100 ദിർഹംഫീസ് ആയി നൽകണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ് മുടക്കിയാൽ 200 ദിർഹമാണ് ഫീസ്. ഓരോ തവണയും 10 ദിർഹം നോളജ് ഫീആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്റ്റാൾമെന്‍റ് അടക്കേണ്ട ദിവസത്തിന് 10 ദിവസം മുമ്പ് സമയം ദീർഘിപ്പിച്ചുനൽകണമെന്നഅപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ് അടച്ചിരിക്കണം.ദുബൈ പൊലീസിന്‍റെ വെബ്സൈറ്റിലൂടെയുംദുബൈ പൊലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലെ 'ഫൈൻസ് ഇന്‍സ്റ്റാൾമെന്‍റ് സർവിസ്'എന്ന ഓപ്ഷനിലൂടെയും ഈ സംവിധാനംപ്രയോജനപ്പെടുത്താം.

Read more

അബുദാബി – അൽ മക്ത പാലത്തിലെ റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു.

അബുദാബി – അൽ മക്ത പാലത്തിലെ  റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു .ഇന്ന് ചൊവ്വാഴ്ചപുലർച്ചെ 5.30 മുതൽ ജൂലൈ 16 ശനിയാഴ്ച പുലർച്ചെ 5.30 വരെ അബുദാബിയിലെ അൽ മക്ത പാലത്തിലെ ഇരു ദിശകളിലുമുള്ള ഇടതുവശത്തെപാതകൾ അടയ്ക്കു മെന്ന് അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത ത്തിന്റെയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.റോഡ് ഭാഗികമായി അടയ്ക്കുന്ന കാലയളവിൽ ശ്രദ്ധാപൂർവം വാഹനമോടി ക്കാനും ആവശ്യമെങ്കിൽ ബദൽ റൂട്ടുകൾതിരഞ്ഞെടുക്കാനും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

Read more

യു എ ഇ പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

യു എ ഇ  പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഉത്തരവിട്ടു .സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും യു.എ.ഇ.യുടെ ഭാവിക്ക് പ്രയോജനകരമാകുന്ന സ്ഥിരതയുള്ള ജനതയെവളർത്തിയെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണിത്.ഈ വർഷത്തെ രണ്ടാമത്തെ പാക്കേജാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.കുറഞ്ഞവരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ അടുത്തിടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഭവന നിർമാണം, കോളേജ് വിദ്യാഭ്യാസം, 45 വയസ്സിന്മുകളിലുള്ളവർക്ക് തൊഴിൽ സഹായം അനുവദിക്കുമെന്ന് യു.എ.ഇ. പ്രസിഡന്റ് അറിയിച്ചിരുന്നു. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതിഎന്നിവയ്ക്കുള്ള സബ്സിഡിയും ഇതിൽ ഉൾപ്പെടുന്നു.

Read more

യു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്.

യു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്. സൈബർഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ തുടങ്ങി നിരവധി അപകടങ്ങൾക്ക് കുട്ടികൾ ഇരയാകാനിടയുണ്ടെന്ന് പോലീസ്മുന്നറിയിപ്പ് നൽകി. സേഫ് സമ്മർ കാമ്പയിനിന്റെ ഭാഗമായാണിത്. യുവാക്കളും തട്ടിപ്പുകളിൽ അകപ്പെട്ടേക്കാം. പല കുട്ടികളുടെയും ഫോണുകളിൽസ്നാപ് ചാറ്റ്, വാട്ട്സാപ്പ്, ഫെയ്‌സ ്ബുക്ക്, മെസഞ്ചർ എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ ചില മാതാപിതാക്കൾക്ക് ആ ആപ്പുകൾ എന്താണെന്ന്പോലും അറിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിശ്വസനീയ മായ ഉറവിടത്തിൽ നിന്നല്ലാതെ ഓൺലൈനിൽ ഇലക്ട്രോണി ക് ഗെയിമുകൾസബ്‌സ്‌ക്രൈബ് ചെയ്യരുതെന്നും പോലീസ് നിർദേശിച്ചു., അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി. ഈമാസം 14ന് ആണ് ചതുർ രാജ്യ വെർച്വൽ ഉച്ചകോടി. അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽഉച്ചകോടിയാണ് നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരി ക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ചചെയ്യും .

Read more

ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും 2022 ഒക്ടോബർ 30 ന്

ശിവഗിരി മഠത്തിന്റെ UAE ലെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും 2022 ഒക്ടോബർ 30 ന് അജ്‌മാൻ ജർഫ് ഇന്ത്യൻഅസോസിയേഷൻ ഹാളിൽ വെച്ച് ...

Read more

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രി കർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .തിങ്കളാഴ്ചയും നേരിയ മഴ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ലഭിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ മേഘാവൃതമാണ്. കടുത്ത വേനൽഅനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ഫുജൈറയിലും അൽ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ്അറിയിച്ചത്. മസാഫി, കൽബ പ്രദേശങ്ങളിൽ മഴ പെയ്യുന്ന വീഡിയോ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽപങ്കുവെച്ചിട്ടുണ്ട്. യു.എ.ഇ. യിലെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴയുടെ തോത് വർധിക്കുന്നത് കണക്കിലെടുത്ത്വാഹനയാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാനായിമുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Read more

ദുബൈ കെഎംസിസി സർഗധാര ഇഷ്‌ഖേ ഇമാറാത്ത് നാളെ. സൗജന്യ പാസ്സിന് യു എ ഇ വാർത്ത ഫോളോ ചെയ്യു.

ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ഫോളോ ചെയ്ത് താഴെ ലഭ്യമാകുന്ന ഡിജിറ്റൽ പാസുമായി വരുന്നവർക്ക് പ്രവേശനം സൗജന്യം.

Read more

ദുബൈ കെഎംസിസി സാഹിത്യ അവാര്‍ഡ് സ്വീകരിക്കാൻ പി. സുരേന്ദ്രൻ ദുബായിൽ എത്തി.

ദുബൈ: ഈ വര്‍ഷത്തെ കെഎംസിസി സാഹിത്യ അവാർഡിന് അർഹനായ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രന് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി ദുബായ് കെ എം സി സി സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ ,ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ ...

Read more

ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” പ്രകാശനം ചെയ്തു.

ഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്‌സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം പെയർ മണൽ തുകൽകൾ" ഷാർജ പാലസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ...

Read more
Page 8 of 15 1 7 8 9 15

Recommended