യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ടനിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽഅവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായകൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ്നമസ്കാരത്തിനു ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം: അബൂദബി- 05:57..ദുബൈ- 05:52..ഷാർജ: 05:51 ...അൽഐൻ: 05:51.....ഫുജൈറ- 05:48..ഉമ്മുൽഖുവൈൻ- 05:50..റാസൽഖൈമ- 05:48..അജ്മാൻ: 05:51
Read more