Tag: dubaiairport

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ ‍വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ ലഗേജ് തൂക്കിഅധികമില്ലെന്ന് ഉറപ്പാക്കണം. ദുബായ് വഴി പോകുന്നവർ മെട്രോ സേവനം ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്കിൽനിനും  രക്ഷപ്പെടാം. ദുബായ്എയർപോർട്ടിൽ സ്മാർട് ടണൽ സേവനമുണ്ട്. ഒരിക്കൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കാതെ മുഖം സ്കാൻചെയ്ത് നടപടി പൂർത്തിയാക്കാം .താമസ വീസയുള്ളവർക്കും പൗരന്മാർക്കും ഇ–ഗേറ്റ് ഉപയോഗിച്ച്  വേഗം നടപടി പൂർത്തിയാക്കാം .എമിറേറ്റ്സ് ഉൾപ്പെടെചില വിമാന കമ്പനികളുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാലും ഏറ്റവും പുതിയ യാത്രാ നിയമം, വിമാന സമയം, ബാഗേജ് എന്നിവയെക്കുറിച്ചുള്ളവിവരങ്ങൾ ലഭിക്കും.ഇത്തിഹാദ് എയർവെയ്സ്, എയർ അറേബ്യ അബുദാബി, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകൾ സിറ്റി ചെക് ഇൻ സൗകര്യമുണ്ട്. യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് ഇവിടെ ബാഗേജ് നൽകി ബോഡിങ് പാസ് എടുത്താൽ  കൈയും വീശി എയർപോർട്ടിലെത്താം. ലഗേജും താങ്ങി നീണ്ടനിരയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കി നേരെ എമിഗ്രേഷനിലേക്കു പോകാം.48 മണിക്കൂർ മുൻപ് എയർലൈന്റെ വെബ്സൈറ്റിലോ ആപ് മുഖേനയോഓൺലൈൻ ചെക്–ഇൻ സൗകര്യവുണ്ട്. തുടർന്ന് സെൽഫ് സർവീസ് മെഷീനിൽ ബാഗേജ് നൽകി ഡിജിറ്റൽ ബോർഡിങ് പാസ് ഡൗൺലോഡ്ചെയ്തെടുത്തു യാത്ര തുടരാം. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ലഗേജ് നൽകാനുള്ള സൗകര്യവും നിലവിലുണ്ട്. അമേരിക്ക, ഇസ്രയേൽഎന്നിവിടങ്ങളി ലേക്കുള്ള യാത്രക്കാർക്ക് 12 മണിക്കൂർ ‍മുൻപും ലഗേജ് നൽകാം.വീട്ടിലെത്തി ബാഗേജ് (2 എണ്ണം) ശേഖരിക്കുന്ന സംവിധാനവും ചിലഎയർലൈനുകൾ ആരംഭിച്ചു. ആളൊന്നിന് 170 ദിർഹം അധികം നൽകണം.ഓൺലൈൻ, സിറ്റി ചെക്–ഇൻ സർവീസ് ഉപയോഗപ്പെടുത്താത്തവർക്ക്എയർപോർട്ടിലെ സെൽഫ് ചെക്–ഇൻ കിയോസ്കുകൾ ഉപയോഗപ്പെടുത്തി ബോഡിങ് പാസ് പ്രിന്റെടുക്കാം.

Read more

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ  അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ, ജോർദാൻഎന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ കഴിഞ്ഞ 22ന്  പറന്നുയർന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നുള്ള എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തു.ഇതോടെ സീസണിലെ തിരക്കേറിയ വിമാന സർവീസുകൾക്കു ദുബായിൽ തുടക്കമായി. യാത്രക്കാർക്കുസൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

Read more

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.ഗോ എയര്‍ അടക്കമുള്ളവിമാനകമ്പനികൾ ആണ് അറിയിപ്പുമായി രംഗത്ത്‌വന്നിരിക്കുന്നത് .കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്നകുടുംബങ്ങള്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ കൂട്ടമായി നാട്ടിലേക്ക് പോവുകയാണ്. യാത്രക്കാര്‍ വർധിച്ചതോടെ നല്ല തിരക്കാണ്അബൂദബി, ദുബൈ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത്വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെഎത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/സാധുതയുള്ളആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് പുറപ്പെടുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അതിന്‍റെ പ്രിന്‍റ് ഔട്ടും കൈയില്‍ കരുതണം. വാക്‌സിനേഷന്‍ എടുക്കാത്ത അഞ്ച് വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ സാധുവായ PCR റിപ്പോര്‍ട്ട്എടുക്കണം. നേരിട്ടുള്ള ആശയവിനിമയത്തിനും അപ്‌ഡേറ്റുകള്‍ക്കുമായി യാത്രക്കാരുടെ പ്രാദേശിക നമ്പറും ഇ-മെയില്‍ ഐ.ഡിയും പി.എന്‍.ആറില്‍ അപ്‌ഡേറ്റ്ചെയ്യുന്നത് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, യു.എ.ഇയിലെ ഗോ ഫസ്റ്റ് ഓഫിസുകളുമായോ സെയില്‍സ് ടീമുമായോ ബന്ധപ്പെടണം

Read more

Recommended