Tag: eid

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും . ഇന്ന് മിനായിലെ കൂടാരങ്ങളിൽ രാപ്പാർക്കലോടെയാണ് ഹജ്ജിനു ഔദ്യോഗിക തുടക്കമാകുക. എന്നാൽ തിരക്കിൽപ്പെടാതിരിക്കാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകർ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസർ ...

Read more

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ടനിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽഅവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായകൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ്നമസ്കാരത്തിനു ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം: അബൂദബി- 05:57..ദുബൈ- 05:52..ഷാർജ: 05:51 ...അൽഐൻ: 05:51.....ഫുജൈറ- 05:48..ഉമ്മുൽഖുവൈൻ- 05:50..റാസൽഖൈമ- 05:48..അജ്മാൻ: 05:51

Read more

ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി.

ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി. ഇക്കുറി സ്‌കൂള്‍ അവധിയും ബലിപെരുന്നാള്‍ ഒഴിവുദിനങ്ങളുംഒരുമിച്ചുവന്നതോടെ, ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേറുകയാണ്. എല്ലാ എമിറേറ്റുകളിലും വിവിധ സംഘടനകള്‍ അവധി ദിനങ്ങളില്‍ നിരവധിപരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിരവധി കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിനായി ഇതിനോടകം സ്വന്തംനാടുകളിലെത്തിക്കഴിഞ്ഞു. വന്‍തുക ചെലവഴിച്ച് വിമാന ടിക്കറ്റ് എടുത്തുപോകാന്‍ സാധിക്കാത്തവര്‍ വിവിധ എമിറേറ്റുകളിലേക്കും നിരവധി പേര്‍ ഒമാനിലേക്കും അടക്കം യാത്രകള്‍ പോകാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധി യാണ്. 9നാണ് പെരുന്നാൾ. . ഈ വ്യാഴാഴ്ച യാണ് അവധിക്കു മുമ്പുള്ള അവസാനത്തെപ്രവർത്തി ദിവസം . അടുത്ത ചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസു കൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.

Read more

നാളെ ബുധാഴ്ച ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു.

നാളെ ബുധാഴ്ച ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. സൗദിയിലെ മുസ്ലിം മത വിശ്വാസികളോടാണ് സൗദിസുപ്രീം കോടതിയുടെ ആഹ്വാനം. സൗദിയുടെ എല്ലാ ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തിടുണ്ട്.അടുത്ത ബുധനാഴ്ചസൂര്യസ്തമയത്തോടനുബന്ധിച്ചാണ് മാസപ്പിറവി ദര്‍ശിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍, ദൂരദര്‍ശിനിപോലെയുള്ള അപകരണങ്ങള്‍ എന്നിവകൊണ്ട് മാനപ്പിറവിനിരീക്ഷിക്കാവു ന്നതാണ്. ദുല്‍ഹജജ് മാസപ്പിറവി ദൃശ്യമാകുന്നവര്‍ അടുത്ത കോടതിയേയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയൊ അറിയിക്കാവുന്നതാണ്. മാസപ്പിറവി നിരീക്ഷണത്തിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റിയുമായി എല്ലാവരും സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Read more

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈമാസം 30നാണ് ആരംഭി ക്കുക.എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ദുല്‍ഹജ് 10ന് ആഘോഷിക്കുന്ന ബലിപെരുന്നാള്‍ ജൂലൈ 9നായിരിക്കും. ദുല്‍ഹജ് 9നാണ് മുസ്ലിംകള്‍ അറഫാ ദിനം ആചരിക്കുന്നത്. ബലിപെരുന്നാളിന് യുഎഇയില്‍ നാലു ദിവസത്തെ അവധിയാണ്ലഭിക്കുക. ഇത് ജൂലായ് ഒമ്പത് മുതൽ 11 വരെ ആകാനാണ് സാധ്യത

Read more

Recommended