Tag: kuwait

കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന്റിപ്പോര്‍ട്ട്.

കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന്റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചി രിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശകവിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്.ഭാര്യയെയോഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെകൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണ ങ്ങളുടെ ഭാഗമായിസന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെമാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ള വര്‍ക്ക്മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയസംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണമെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെകുടുംബ, സന്ദര്‍ശക വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ ഇതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണം തിങ്കളാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞുവെന്നാണ്  അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read more

കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

കുവൈറ്റ്: കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ...

Read more

കുവൈറ്റിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല

കുവൈറ്റ്: കുവൈറ്റിൽ  അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു ...

Read more
കുവൈത്തില്‍ അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു

കുവൈത്തില്‍ അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു

കുവൈറ്റ്: കുവൈത്തില്‍ അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തി യതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃതമായി ...

Read more
കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു

കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു

കുവൈറ്റ്: കുവൈത്തിന്റെ മുഖഛായ മാറ്റുന്ന വൻ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്നു. വിഷൻ- 2035 ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പദ്ധതികൾ താമസം കൂടാതെ പ്രാവർത്തികമാക്കാനാണ് നീക്കം. സുലൈബിക്കാത്ത് ഉൾക്കടലുമായി ബന്ധപ്പെട്ടും ജഹ്‌റ കടലോരത്തും ലക്ഷ്യമിട്ട പദ്ധതികൾ രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിനൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ...

Read more