Tag: uae

ദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.

ദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.മുന്നറിയിപ്പ് നൽകി .ലെഹ്ബാബ് സ്ട്രീറ്റിൽ എമിറേറ്റ്‌സ്റോഡിലേക്കുള്ള ദിശയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപണി കളെക്കുറിച്ച് വാഹനമോടിക്കുന്നവർക്കാണ്   ദുബായ് റോഡ്‌സ് ആൻഡ്ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) മുന്നറിയിപ്പ് നൽകി.ജൂലൈ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റോഡ് പ്രവൃത്തികൾ നടത്തുമെന്നുംവാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും പ്രദേശത്തെ റോഡ് അടയാളങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.”2022 ജൂലൈ 30 വരെയുള്ള പ്രവൃത്തിദിവസ ങ്ങളിൽ ലെഹ്ബാബ് റൗണ്ട്എബൗട്ടിൽ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള ദിശയിൽ ലെഹ്ബാബ് സ്ട്രീറ്റിൽറോഡ് പണികൾ നടക്കുന്നു. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദയവായി ജാഗ്രത പാലിക്കുകയും ദിശാസൂചനകൾ പാലിക്കുകയും ചെയ്യുക” RTA ട്വീറ്റ്ചെയ്തു.

Read more

ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്
പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.

ദുബായ് : കെ.എം.സി.സി ഈദ് മെഗാ ഇവന്റ് ഇഷ്‌ഖേ ഇമാറാത്ത് ഈ മാസം 12 നു അൽ നാസർ ലൈഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കുംയു.എ.ഇ അതിന്റെ അമ്പതാം വാർഷികത്തിലൂടെ കടന്നു ...

Read more

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു.

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച നടത്തിപ്പിനാണ് ഗ്രീൻഫ്ലാഗ് നൽകിവരുന്നത്.സാമൂഹികപങ്കാളിത്തം ഉയർത്തുന്നതോടൊപ്പം പരിസ്ഥിതി സുസ്ഥിരത പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള അംഗീകാരംകൂടിയാണിത്. സന്ദർശ കരെ സ്വാഗതംചെയ്യുന്ന സുരക്ഷിതവും ആരോഗ്യപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും ശുചിത്വപരിപാലനത്തിനും പ്രകൃതിസംരക്ഷണത്തിനുംപാർക്കുകൾ മുൻഗണന നൽകണം.ഖലീഫ പാർക്ക്, ഡെൽമ പാർക്ക്, അൽ ബഹിയ പാർക്ക് തുടങ്ങി 20 പാർക്കുകളാണ് ഗ്രീൻ ഫ്ലാഗ് പട്ടികയി ലുള്ളത്.അബുദാബിയെവിനോദസഞ്ചാരി കളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ഈ അംഗീ കാരം സഹായക രമാകും. എമിറേറ്റിലെവിനോദസൗകര്യങ്ങളും പാർക്കുകളും പൊതു ഉദ്യാനങ്ങളും മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഗ്രീൻ ഫ്ലാഗെന്നുംമുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Read more

ഷാര്‍ജയിലെ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും.

ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത്ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെപുറത്തുവിട്ടിട്ടുള്ളത്. എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലികനിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ്മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ മെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Read more

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ടനിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽഅവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായകൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ്നമസ്കാരത്തിനു ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം: അബൂദബി- 05:57..ദുബൈ- 05:52..ഷാർജ: 05:51 ...അൽഐൻ: 05:51.....ഫുജൈറ- 05:48..ഉമ്മുൽഖുവൈൻ- 05:50..റാസൽഖൈമ- 05:48..അജ്മാൻ: 05:51

Read more

ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി.

ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി. ഇക്കുറി സ്‌കൂള്‍ അവധിയും ബലിപെരുന്നാള്‍ ഒഴിവുദിനങ്ങളുംഒരുമിച്ചുവന്നതോടെ, ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേറുകയാണ്. എല്ലാ എമിറേറ്റുകളിലും വിവിധ സംഘടനകള്‍ അവധി ദിനങ്ങളില്‍ നിരവധിപരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിരവധി കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിനായി ഇതിനോടകം സ്വന്തംനാടുകളിലെത്തിക്കഴിഞ്ഞു. വന്‍തുക ചെലവഴിച്ച് വിമാന ടിക്കറ്റ് എടുത്തുപോകാന്‍ സാധിക്കാത്തവര്‍ വിവിധ എമിറേറ്റുകളിലേക്കും നിരവധി പേര്‍ ഒമാനിലേക്കും അടക്കം യാത്രകള്‍ പോകാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധി യാണ്. 9നാണ് പെരുന്നാൾ. . ഈ വ്യാഴാഴ്ച യാണ് അവധിക്കു മുമ്പുള്ള അവസാനത്തെപ്രവർത്തി ദിവസം . അടുത്ത ചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസു കൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.

Read more

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകളിലെ വർദ്ധന വിനോപ്പം മരണസംഖ്യയും ഉയർന്നു.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകളിലെ വർദ്ധന വിനോപ്പം മരണസംഖ്യയും ഉയർന്നു .കൊവിഡ്ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെമൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌  . ആരോഗ്യ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത്  1,690പേര്‍ക്കാണ് കൊവിഡ്സ്ഥിരീകരിച്ചത്.രാജ്യത്ത് ചികിത്സയിലായിരുന്ന 1,568  കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെരോഗമുക്തരായത്. പുതിയതായി നടത്തിയ   264,135കൊവിഡ് പരിശോധനകളില്‍നിന്നാണ് രാജ്യത്തെ പുതിയരോഗികളെ കണ്ടെത്തിയത്. ഇതുവരെ യുള്ള കണക്കു കള്‍പ്രകാരം ആകെ  956,382,പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 936,594. പേര്‍ഇതി നോടകം തന്നെരോഗമുക്തരായി. 2,322 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,466  .കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. മാസ്ക്ക് ധരിക്കുന്ന തിൽ വീഴ്‌ച പാടില്ലെന്നും  സാമൂഹിക അകലംപാലിക്കണ മെന്നും അധികൃതർ അവർത്തിച്ച് ഓർമ്മിപ്പിച്ചു .അവധിസമയ ങ്ങളിൽ അടക്കം പരമാവധി ജഗ്രതതുടരണമെന്നും   ആരോഗ്യ പ്രതിരോധമന്ത്രലയം അറിയിച്ചു

Read more

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത. ഈആഴ്ചയുടെ  വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, മേഘാവൃതമായ കാലാവസ്ഥ കുറഞ്ഞത്ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയുമെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഉൾപ്രദേശ്ങ്ങളിലും ,തീരദേശമേഖലകളും , കിഴക്കൻ, തെക്കൻമേഖലകളിലും  മഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെതുടരുമെന്നതിനാൽ പൊടിപടലങ്ങൾ ഉയരും .രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനാൽ യുഎഇനിവാസികൾക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് ഇടവേള. യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത യുള്ളതിനാൽ ജാഗ്രത നിർദ്ദേശം .നിലവിൽ മൂടിക്കെട്ടിയഅന്തരീക്ഷവും കടുത്ത ചൂടും തുടരുകയാണ് . ചൊവ്വാഴ്ച വൈകീട്ട് ചില പ്രദേശ്‌ങ്ങളിൽ ശക്തമായ മഴപെയ്തിരുന്നു . പല സ്ഥലങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. കടുത്ത ചൂടിനിടെ ലഭിച്ച മഴയുടെകാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴപെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽപ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബിപൊലീസും ആവശ്യപ്പെ ട്ടു. നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻവാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. യു.എ.ഇ.യുടെ കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിടങ്ങളിൽനിന്നുള്ളമഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഐൻ, അൽ ഹിലി, മസാകിൻ, അൽ ശിക്ല എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.മഴയുടെദൃശ്യങ്ങളെല്ലാംതന്നെ ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂടുകാരണം കൃത്രിമ മഴ പെയ്യിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെ അനന്തരഫലമായി മഴ ലഭിച്ചതാണെന്നാണ് വിവരം. യഥാക്രമം35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസുമാണ് അബുദാബിയിലും ദുബായിലും താപനിലരേഖപ്പെടുത്തിയത്

Read more

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായി രിക്കും  ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു. ഈ വ്യാഴാഴ്ചയാണ് അവധിക്കുമുമ്പുള്ള അവസാനത്തെ പ്രവർത്തി ദിവസം . അടുത്തചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.

Read more

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റിആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി. ചൂടുകാലത്ത് ഉപയോഗം കൂടുമെങ്കിലുംകാര്യക്ഷമതയും കരുതലും വേണമെന്ന് ദേവ എമിറേറ്റിലെ ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു. അതിനായി ദേവയുടെ ‘സ്മാർട്ട് സേവനങ്ങൾ’ പരമാവധി പ്രയോജനപ്പെടുത്തണം. അതുവഴി ഉപയോഗംഗണ്യമായി കുറയ്ക്കാനും സാധിക്കും. സ്മാർട്ട് സേവനത്തിലൂടെ ദേവയുമായി നേരിട്ട് ബന്ധപ്പെടാതെ ജല, വൈദ്യുതി ഉപയോഗം ഡിജിറ്റൽ നിരീക്ഷണത്തിന്‌ വിധേയമാക്കാം. കൂടാതെ ‘ഹൈവാട്ടർ യൂസേജ് അലർട്ട്’ സംവിധാനം വെള്ളത്തിന്റെ ഉപയോഗംകുറയ്ക്കാൻ സഹായിക്കും.പഴയ എ.സി.കൾക്ക്‌ പകരമായിഗുണമേന്മയുള്ളതും പുതിയതുമായവ മാറ്റിസ്ഥാപിക്കുക.ഫിൽറ്ററുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.എ.സി. ഉപയോഗിക്കുമ്പോൾ വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സാധ്യമായഇടങ്ങളിൽ എൽ.ഇ.ഡി. വെളിച്ചങ്ങളും മോഷൻ സെൻസറുകളും സ്ഥാപിക്കുക.രാവിലെ എട്ടിനുമുൻപുംവൈകീട്ട് ആറിനുശേഷവും മാത്രം ചെടികൾ നനയ്ക്കാൻ വെള്ളമുപയോഗിക്കുക,ഹോസ് പൈപ്പുകളുടെഉപയോഗം കുറയ്ക്കുക,പുതുതായി വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഗുണമേന്മയുള്ളതാണെന്ന്ഉറപ്പുവരുത്തുക.ആറുമാസത്തിലൊരിക്കൽ വാട്ടർമീറ്റർ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക.ആവശ്യമായതാപനിലയും സമയവും ക്രമീകരിച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.എന്നിവയാണ്ഊർജസംരക്ഷണത്തിനായി ദേവയുടെ പ്രധാന മാർഗനിർദേശങ്ങൾ

Read more
Page 11 of 14 1 10 11 12 14

Recommended