Tag: uae

യു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ്.

യു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ് അധികൃതർപറഞ്ഞു. നിയമം തെറ്റിച്ചുകൊണ്ട് മറ്റു വാഹനങ്ങളെ മറികടക്കുകയും മുന്നിലുള്ള വാഹനങ്ങളു മായി നിശ്ചിതഅകലം പാലിക്കാതെ സിഗ്‌നലുകൾലംഘിച്ചു കൊണ്ടുള്ള ഡ്രൈവിങ്ങും കാരണമാണ് കൂടുതലായും അപകടവും മരണവും സംഭവിക്കുന്നത്.മുൻവർഷം ഗതാഗതനിയമം തെറ്റിച്ചതുകൊണ്ട്സംഭവിച്ച റോഡപകട ങ്ങളിൽ 381 പേർ മരിക്കുകയും 2,620 പേർക്ക് പരിക്കേൽക്കു കയും ചെയ്തെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read more

അബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

അബൂദബിയിൽ ഈമാസം 15 മുതൽ   ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. വെള്ളിയാഴ്ചയും പ്രവർത്തിദിന മാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ചതന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം. 

Read more

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടി നാളെ നടക്കും. വെർച്വൽ ആയിട്ടാണ്  ഉച്ചകോടി നടക്കുന്നത്  . അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽ ഉച്ചകോടിയാണ്നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്യും .

Read more

ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം.

ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം.പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന്ഷാർജ പൊലീസ് 'സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്' സംവിധാനത്തിന് തുടക്കം കുറിച്ചു. ഈ സംവിധാനത്തിലാണ് 192 ഭാഷകൾഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്ന്ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽപറഞ്ഞു.ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും കൈകാര്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ഫലപ്രദമാകുകയെന്ന് അദ്ദേഹംവ്യക്തമാക്കി. സാമൂഹിക സേവനവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെയും വിദേശികൾക്കുള്ള സേവനം കാര്യക്ഷമമാക്കുന്നതിന്‍റെയും ഭാഗമായാണ്ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട കേസുകളിലും ഇടപാടുകളിലും സമയവും അധ്വാനവുംലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ക്രിമിനൽ കേസുകളിലും ട്രാഫിക് സംബന്ധമായ പരാതികളിലും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനുംവേഗം പരിഹാരം കാണാനും കഴിയും.കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെസേവനം ഉപയോഗപ്പെടുത്തുന്ന 'റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ' സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി.കൂടുതലായും കുടുംബവഴക്കുമായിബന്ധപ്പെട്ട കേസുകളിലാണ് ഇതിന്‍റെ സേവനം പ്രയോജനപ്പെടുകയെന്നും കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.

Read more

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തിലധികം കേസുകളാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയനിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.9,64,521 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 9,44,914പേർ രോഗമുക്തി നേടി . 2,324പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . ചികിത്സയിലുള്ളവർ 17,283. ആണ്. ആർടിപിസിആർ പരിശോധനകളും  കൂടിയിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,046 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന്അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവി‍ഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .

Read more

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻകിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻകിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനാ യി25 മില്യൺ ഡോളർവാഗ്ദാനം ചെയ്ത .കിഴക്കൻ ജറുസലേമി ലെ അൽ മകാസ്ഡ് ആശുപത്രിയ്ക്ക് മെഡിക്കൽ സപ്ലൈസ് സേവനങ്ങൾ വിപുലീകരിക്കാനാണ് 25 മില്യൺഡോളർ വാഗ്ദാനം ചെയ്തിട്ടുള്ളത്. പലസ്തീൻ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും പലസ്തീൻ ജനതയുടെ ആവശ്യങ്ങൾനിറവേറ്റുന്നതിനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തേ യുക്രൈൻ, അഫ്ഗാനിസ്ഥാൻതുടങ്ങിയയിടങ്ങളിലേക്കും യു.എ.ഇ. മാനുഷികസഹായം എത്തിച്ചിരുന്നു.

Read more

യു.എ.ഇയിൽ സ്വർണവില കഴിഞ്ഞ ഒമ്പത് മാസത്തി നിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്.

യു.എ.ഇയിൽ സ്വർണവില കഴിഞ്ഞ ഒമ്പത് മാസത്തി നിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. ഇതോടെ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണംവർധിച്ചു. മിക്ക ജ്വല്ലറികളിലും സ്ഥാപനങ്ങളിലും മികച്ച വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.ബലി പെരുന്നാളിനു പുറമെകോവിഡാനന്തരം വിവാഹ ചടങ്ങുകളും മറ്റും സജീവമായതും സ്വർണവിപണിയിലെ തിരക്കിന് കാരണമാകുന്നുണ്ട്. വിൽപ്പന സാധാരണ മാസങ്ങളേക്കാൾ30ശതമാനം വരെ വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ആഴ്ച ദുബൈയിൽ 22കാരറ്റ് സ്വർണത്തിന് ഗ്രാമിന് 198 ദിർഹമും 24 കാരറ്റിന്211 ദിർഹവുമാണ് വില. ഈ വർഷം ആദ്യമായാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹത്തിൽ കുറവ് വില കാണിക്കുന്നത്.

Read more

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.ഷാർജ, ദുബായ് എമിറേറ്റു കളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആണ്ബലിപെരുന്നാളി നോടനുബന്ധിച്ച് പ്രഖ്യാപിച്ച വിലക്കുറവ് ഒരാഴ്ചകൂടി തുടരുമെന്ന് അറിയിച്ചത് . 20 ശതമാനം മുതൽ 65 ശതമാനം വരെയാണ്വിലക്കിഴിവ്. പലവ്യഞ്ജനങ്ങൾക്ക് പുറമെ ഇലക്‌ട്രോണിക് സാധനങ്ങൾക്കും വിലക്കിഴിവുണ്ട്. സഹ കരണ സ്ഥാപനങ്ങളിൽ 40 ശതമാനം വരെ വിലക്കുറവ്പ്രഖ്യാപിച്ചതായി ഷാർജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നാബൂദ വ്യക്തമാക്കിയിരുന്നു. ഫെഡറൽസഹകരണ സ്ഥാപന ങ്ങളിൽ 65 ശതമാനം വരെ വിലക്കുറവുണ്ടെന്ന് മാർക്കറ്റിങ് മാനേജർ ഡോ. സുഹൈൽ ബസ്തകി പറഞ്ഞു. ജൂലായ് 16 വരെയാണ്പെരുന്നാൾ ഓഫറുകളുടെ കാലാവധി. 1000 ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.

Read more

ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി.

ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി. 50 ശതമാനത്തിലധികം യു.എ.ഇ. നിവാസികളും ഇ-വാഹനങ്ങളിലേക്ക് മാറുന്നതായി ഓഡി അബുദാബി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ധനവില ക്രമാതീതമായിവർധിച്ചതോടെയാണ് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞത്. അതോടെ സാധാരണക്കാരടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ആഗോളവിപണിയിലും എണ്ണവില വർധിച്ചതോടെയാണ് യു.എ.ഇ. യിലും ആനുപാതികമായി വർധനവ് ഉണ്ടായത്. ഈമാസം എണ്ണവില 16 ശതമാനത്തിലധികം വർധിച്ചതോടെ യു.എ.ഇ. യിൽ വലിയ വാഹനങ്ങളിൽനിന്നും ആളുകൾ ചെറു വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങി. മൈലേജ്കൂടുതൽ കിട്ടുമെന്നതിനാലാണ് ചെറിയ വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

Read more

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി . പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയുംകമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ് പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്‍റ്നടത്തേണ്ടത്. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക്ഇന്‍റർനാഷനൽ, ദുബൈ ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീസ്ഥാപനങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം.നിശ്ചിത തുക അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷിച്ച് 100 ദിർഹംഫീസ് ആയി നൽകണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ് മുടക്കിയാൽ 200 ദിർഹമാണ് ഫീസ്. ഓരോ തവണയും 10 ദിർഹം നോളജ് ഫീആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്റ്റാൾമെന്‍റ് അടക്കേണ്ട ദിവസത്തിന് 10 ദിവസം മുമ്പ് സമയം ദീർഘിപ്പിച്ചുനൽകണമെന്നഅപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ് അടച്ചിരിക്കണം.ദുബൈ പൊലീസിന്‍റെ വെബ്സൈറ്റിലൂടെയുംദുബൈ പൊലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലെ 'ഫൈൻസ് ഇന്‍സ്റ്റാൾമെന്‍റ് സർവിസ്'എന്ന ഓപ്ഷനിലൂടെയും ഈ സംവിധാനംപ്രയോജനപ്പെടുത്താം.

Read more
Page 9 of 14 1 8 9 10 14

Recommended