യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തിലധികം കേസുകളാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയനിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.9,64,521 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 9,44,914പേർ രോഗമുക്തി നേടി . 2,324പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . ചികിത്സയിലുള്ളവർ 17,283. ആണ്. ആർടിപിസിആർ പരിശോധനകളും കൂടിയിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,046 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന്അധികൃതർ അറിയിച്ചു.
അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .