തുംബെ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ദിനാഘോഷത്തിൽ പ്രമുഖ വ്യവസായ-സാംസ്കാരിക വ്യക്തിത്വങ്ങളും മാധ്യമപ്രവർത്തകരും പങ്കെടുത്തു
അജ്മാൻ, യു.എ.ഇ — യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐ.എം.എഫ്) വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അജ്മാൻ തുംബെ മെഡിസിറ്റി ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു ആഘോഷ പരിപാടികൾ.
ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ഡോ. ഫഹ്മി ഇസ്കന്ദർ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സാദിഖ് കാവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഷംല ഹംസ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പെട്രോടെക് എം.ഡി തോമസ് സി. ഫിലിപ്പ്, എക്സ്പേർട് യുണൈറ്റഡ് മറൈൻ സർവീസ് മാനേജിങ് ഡയറക്ടർ എൻ.എം. പണിക്കർ, ക്യൂട്ടിസ് ഇന്റർനാഷനൽ വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ കെ. മേനോൻ, ഫാത്തിമ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, യൂണിക് വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ശുഐബ് സുലൈമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ തോമസ് ആന്റണി, എമിറേറ്റ്സ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാൻ, ലുലു എക്സ്ചേഞ്ച് മീഡിയാ മാനേജർ നിജോ സെബാസ്റ്റ്യൻ, അക്കാഫ് അസോസിയേഷൻ ചെയർമാൻ പോൾ ടി. ജോസഫ്, കവയിത്രി ഷീലാ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രഞ്ജിത് സുഭാകരൻ, സ്മാർട് ട്രാവൽസ് ചെയർമാൻ അഫി അഹമ്മദ്, തുംബെ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജരും കോർപറേറ്റ് ഷെഫുമായ ഷംജിത്, ആഡ് ആൻഡ് എം ഇന്റർനാഷനൽ എം.ഡി റഷീദ് മട്ടന്നൂർ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഷേർലി അജയ്, ലിയോ, ജെന്നി ഫ്ലവേഴ്സ് എം.ഡി ജെന്നി ജോസഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഡോ. തുംബെ മൊയ്തീൻ, പേസ് ഗ്രൂപ്പ് ചെയർമാൻ സൽമാൻ ഇബ്രാഹിം, ലുലു ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ, ഐ.സി.എൽ, വിൻസ്മേരാ ജ്വല്ലേഴ്സ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ, മിഥുൻസ് മണി മാർക്കറ്റ് ചെയർമാൻ മിഥുൻ, ഷിബി, ഭീമാ ജ്വല്ലേഴ്സ്, ചിക്കിങ്, ഹോട്ട് പായ്ക്ക്, നെല്ലറ, കോബാൾട്ട്, വി. പെർഫ്യൂംസ്, പൂക്കി ഐസ്ക്രീം തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥികൾക്ക് സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി.
അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗായികമാരായ ഫർസാന, രേഖ കണ്ണൂർ എന്നിവരുടെ ഗാനമേളയും നടന്നു. ചേതന, ശിൽപ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. തുംബെ ഹോസ്പിറ്റാലിറ്റി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
കോഓർഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും രേഖപ്പെടുത്തി. ക്ഷേമ സമിതി അംഗങ്ങളായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ടി. ജമാലുദ്ദീൻ, വനിതാ വിനോദ്, റോയ് റാഫേൽ, ശ്രീരാജ്, യാസിർ അറഫാത്, മുഹമ്മദ് തൻവീർ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. അനുജ നായർ അവതാരകയായിരുന്നു.










