• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
23 0
സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
127
VIEWS
Share on WhatsappShare on Facebook

മാനന്തവാടി: സുഹൃത്തിനെ രക്ഷിക്കാൻ നടത്തിയ ധീര ശ്രമം ദാരുണമായി അവസാനിച്ചു. വയനാട്-കർണാടക അതിർത്തിയായ ബാവലി പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പതിമംഗലം സ്വദേശി ആഷിഖ് (15), കൊയിലാണ്ടി സ്വദേശി അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളായിരുന്നു ഇവർ. മൈസൂർ ഭാഗത്തേക്ക് വിനോദയാത്ര പോയ സംഘം ഇന്ന് മടങ്ങുന്നതിനിടെ ബാവലി മഖാം ശരീഫ് സന്ദർശിക്കാൻ എത്തിയതായിരുന്നു.

ഇതിനിടെ സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുബഷീർ എന്ന വിദ്യാർഥി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതോടെ, നീന്തൽ അറിയാവുന്ന ആഷിഖും അദ്‌നാനും സുഹൃത്തിനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി.

സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുബഷീറിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും, ശക്തമായ ഒഴുക്കിൽപ്പെട്ട ആഷിഖും അദ്‌നാനും മുങ്ങിപ്പോകുകയായിരുന്നു.

ഇത് കണ്ടു ബഹളം കേട്ട് നാട്ടുകാർ ഉടൻ എത്തി ഇരുവരെയും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.

ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം വിതച്ചിരിക്കുകയാണ്.

Tags: Bavali river accident KeralaKerala student drowning newsMananthavady tragedystudents died saving friend KeralaWayanad drowning students

RelatedPosts

No Content Available
യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

GDRFA Dubai Corporate Reputation Survey announcement banner
Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.