• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് തായ്‌ലൻഡ് സർപ്രൈസ്; മാതൃകയായി മലയാളി ഉടമസ്ഥതയിലുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്

by UAE വാർത്ത ലേഖകൻ
4 months ago
in Sharjah
Reading Time: 2 mins read
22 1
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് തായ്‌ലൻഡ് സർപ്രൈസ്; മാതൃകയായി മലയാളി ഉടമസ്ഥതയിലുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്
126
VIEWS
Share on WhatsappShare on Facebook

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ മികച്ച പത്ത് തൊഴിലാളികളെ ആഡംബര വിദേശയാത്രയ്ക്ക് അയച്ച് യുഎഇ ആസ്ഥാനമായുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്. എമിറേറ്റ്‌സ് A380 വിമാനത്തിൽ ബാങ്കോക്കിലേക്ക് പറന്ന തൊഴിലാളികൾക്ക് ഇത് സ്വപ്നസാഫല്യം.

ഷാർജ: ആഗോള സാമ്പത്തിക സാഹചര്യങ്ങളോ പ്രതിസന്ധികളോ തൊഴിലാളികളോടുള്ള കരുതലിന് തടസ്സമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മലയാളി ബിസിനസ് ദമ്പതികളായ നിഷാദ് ഹുസൈനും ഹസീന നിഷാദും. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ കമ്പനിയിലെ മികച്ച പത്ത് തൊഴിലാളികൾക്ക് തായ്‌ലൻഡിലേക്ക് സർപ്രൈസ് വിനോദയാത്ര ഒരുക്കിയാണ് യുഎഇ ആസ്ഥാനമായുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ് ഇത്തവണയും ശ്രദ്ധേയമായത്.

ആദരവോടെ തുടക്കം, ആഡംബരത്തോടെ യാത്ര

കമ്പനിയുടെ ഇരുപതിനായിരത്തിലധികം വരുന്ന തൊഴിലാളികളിൽ നിന്ന് ‘സ്റ്റാർ പെർഫോർമർ ഓഫ് ദി ഇയർ’ അവാർഡിന് അർഹരായ പത്ത് പേരെയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഷാർജയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ നിഷാദ് ഹുസൈൻ ഇവർക്ക് ഫൈവ് സ്റ്റാർ ഗോൾഡ് മെഡലുകൾ സമ്മാനിച്ചു. മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പ്രശസ്തിപത്രം നൽകി തൊഴിലാളികളെ ആദരിച്ചു. അവാർഡ് ജേതാക്കളിൽ ഭൂരിഭാഗം പേരും പത്ത് വർഷത്തിലേറെയായി കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായവരാണ്.

നാല് ദിവസത്തെ യാത്രയ്ക്കായി പുതിയ വസ്ത്രങ്ങൾ, ഷൂസ്, ബാഗ് തുടങ്ങി സകല സൗകര്യങ്ങളും കമ്പനി തന്നെ ഒരുക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എമിറേറ്റ്‌സിന്റെ എ380 (Emirates A380) ലാണ് ബാങ്കോക്കിലേക്ക് ഇവർ പറന്നത്.

കടലിനടിയിലും ആകാശത്തും അവിസ്മരണീയ നിമിഷങ്ങൾ

ബാങ്കോക്കിലെ ബാങ്കോക്കിലെ പ്രശസ്തമായ ഗോൾഡൻ ബുദ്ധ ക്ഷേത്രവും മാർബിൾ ടെമ്പിളും സന്ദർശിച്ച ശേഷം സംഘം പട്ടായയിലെത്തി. കോറൽ ഐലന്റിലെ പാരാഗ്ലൈഡിംഗ്, അണ്ടർവാട്ടർ ടൂർ, ജെറ്റ് സ്കീ റൈഡ്, ബനാന ബോട്ട് റൈഡ് എന്നിവ തൊഴിലാളികൾക്ക് തികച്ചും പുത്തൻ അനുഭവമായി. തായ്‌ലൻഡിലെ തനത് ഭക്ഷണരുചികൾ ആസ്വദിക്കാനും മേക്കലോങ് റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവിടങ്ങളിലെ കാഴ്ചകൾ കാണാനും ഇവർക്ക് അവസരം ലഭിച്ചു. കടുവകൾക്കൊപ്പമുള്ള സെൽഫിയും ആനപ്പുറത്തുള്ള സവാരിയും യാത്രയുടെ മാറ്റ് കൂട്ടി.

ഇതൊരു സ്വപ്നയാത്ര: തൊഴിലാളികൾ

“ഇങ്ങനെയൊരിടം കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല,” യാത്രയിലെ മുതിർന്ന തൊഴിലാളിയായ മുനിയൻ പളനി വികാരാധീനനായി പറഞ്ഞു. സാധാരണ തൊഴിലാളിയായ തനിക്ക് മികച്ച ജീവിതസൗകര്യങ്ങൾ ഒരുക്കിത്തന്ന കമ്പനിയോടും യുഎഇയോടും നന്ദി പറയുന്നതായി അൻസാറുൽ ഹഖും, തന്റെ നാല് മക്കളുടെ വിദ്യാഭ്യാസത്തിന് കരുത്തായത് ഈ സ്ഥാപനമാണെന്ന് അക്ഷയ് കുമാറും പ്രതികരിച്ചു.

മാതൃകയായി തൊഴിലുടമകൾ

തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ചേർത്തുപിടിക്കുന്ന യുഎഇയുടെ ഭരണാധികാരികൾ നൽകുന്ന ഊർജ്ജമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് ഹസീന നിഷാദ് പറഞ്ഞു. യുഎഇ എന്ന രാജ്യത്തോടുള്ള ഐക്യദാർഢ്യമാണ് ഈ വിദേശയാത്രയെന്ന് നിഷാദ് ഹുസൈൻ കൂട്ടിചേർത്തു. സാധാരണ തൊഴിലാളികളെ അന്താരാഷ്ട്ര വിനോദയാത്രകൾക്ക് അയക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്ങിന്റെ ഈ രീതി ബിസിനസ്സ് ലോകത്തിന് തന്നെ വലിയ മാതൃകയാണ്.

Tags: Haseena NishadInternational Labor Day 2026Nishad HussainThailand Trip for WorkersUAE Malayali BusinessmanWorkers Surprise TripWorld Star Holding

RelatedPosts

No Content Available
The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.