ഷാർജ : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ഫാത്തിമ ഷെരീഫിന്റെ ”The Invisible Gift” എന്ന പുസ്തകം എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ മകൻ ആദിൽ അബ്ദുൽ സലാമിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. ലിബി പബ്ലിക്കേഷൻ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
50 കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള കവിതാ സമാഹാരമാണ് The Invisible Gift എന്ന പുസ്തകം. ചെറിയ എഴുത്തുകാരിയുടെ വലിയ ആശയങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. സോഷ്യൽ മീഡിയ കവർന്നെടുത്ത പുത്തൻ തലമുറയ്ക്ക് വലിയൊരു മാതൃകയാണ് ഫാത്തിമ എന്ന ഈ കൊച്ചു മിടുക്കി.
അക്ഷരങ്ങളോട് പ്രിയമുള്ള ആദിൽ അബ്ദുൽ സലാമിന് ഫാത്തിമയുടെ പുസ്തകം വളരെയേറെ പ്രചോദനമേകി. ഭാവിയിൽ സമൂഹത്തിന് ലഭിക്കുന്ന വലിയൊരു സമ്മാനമാണ് ഈ രണ്ട് കുഞ്ഞെഴുത്തുക്കാർ.
ചടങ്ങിൽ യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരി, യുസ്‌റ എസന്താർ, ലിബി പബ്ലിക്കേഷൻ മാനേജിങ് ഡയറക്ടർ അക്ബർ, ഫാത്തിമയുടെ പിതാവ് ഷെരീഫ്, പുന്നക്കൻ മുഹമ്മദലി, ഫർസാന അബ്ദുൽ ജബ്ബാർ, ജംഷീർ വടഗിരിയിൽ, ബിലാൽ മുഹ്‌സിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.