യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി. 99.03 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 89.23 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 36,116 ഡോസ് വാക്സിൻ നൽകി. 2,15,37,698 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100 പേര്‍ക്ക് 218.40 ഡോസ് എന്ന നിരക്കി ലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേസമയം എല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർആവർത്തിച്ച് ഓർമ്മിപ്പിച്ചു .മാസ്ക്ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി
യുഎഇയില്‍ കോവിഡ് കേസുകൾ കുറയുന്നു . 3279 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 95 പേർ സുഖംപ്രാപിച്ചു. ഒരാൾ മരിച്ചു. ആകെ മരണം 2143 ആയി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 7,40,879 പേരിൽ 7,35,457 പേർ രോഗമുക്തരായി.