Tag: covidvaccine

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . ദിവസേന40,000ത്തിലേറെ പേരാണു സൗജന്യ പിസിആർ ടെസ്റ്റ് എടുക്കാൻ എത്തുന്നത്. നേരത്തെ 20,000 േപരായിരുന്നു ശരാശരി എത്തിയിരുന്നത്. തിരക്കുകൂടിയതോടെ ഫലം ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്.കഴിഞ്ഞ ആഴ്ച വരെ 12 മണിക്കൂറിനകം ലഭിച്ചിരുന്ന ഫലം ഇപ്പോൾ 24 മണിക്കൂറിനുശേഷമാണു ലഭിക്കുന്നത്. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണ്. പകലത്തെ  തിരക്കിൽ നിന്നുരക്ഷപ്പെടാൻ രാത്രി 12നുശേഷം എത്തുന്നവരുടെ എണ്ണം കൂടിയതോടെ രാപകൽ തിരക്ക് അനുഭവ പ്പെടുന്നു.അബുദാബിയിൽ തമൂഹ് ഹെൽത്ത്കെയറിന്റെ സഹോദര സ്ഥാപനമായ സൊമേറിയൻ ഹെൽത്തിനു കീഴിൽ മഫ്റഖ്, ഹമീം, ബാഹിയ എന്നിവിടങ്ങളിൽ ഓരോന്നും മുസഫയിൽ 4 കേന്ദ്രങ്ങളിലു മാണു സൗജന്യ പിസിആർ സൗകര്യമുള്ളത്. ഇതിൽ മുസഫയിലെ സെന്റ് പോൾസ് ചർച്ചിനു സമീപവും നിസാൻ ഷോറൂമിനു സമീപവു മുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും സൗകര്യമുളളത്.മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ ടെന്റുകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 11 വരെയും മറ്റുകേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. അബുദാബിയിൽ ഗ്രീൻ പാസ് ഉള്ളവർക്കേ സർക്കാർ ഓഫിസുകൾ, ഷോപ്പിങ് മാൾഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനം ലഭിക്കൂ.വാക്സീൻ എടുത്തവർക്കു ഒരു തവണ പിസിആർ ടെസ്റ്റ് എടുത്ത് ഫലംനെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്കു 7 ദിവസത്തേക്കുമാണു ഗ്രീൻ പാസ് ലഭിക്കുക.

Read more

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

ദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും  അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ...

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി. 99.03 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 89.23 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 36,116 ഡോസ് വാക്സിൻ നൽകി. 2,15,37,698 ഡോസ് വാക്സിൻ ...

Read more

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ ...

Read more

സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

സൗദി അറേബ്യ: സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കല്‍ പഠനങ്ങളും പ്രായോഗീക റിപ്പോര്‍ട്ടുകളും അടക്കം പരിശോധിച്ചശേഷമാണ് ഈ പ്രായപരിദിയിലുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു.

Read more

Recommended