DUBAI ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി. ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനംചെയ്തു. വകുപ്പിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച വേനൽക്കാല യാത്രകൾ വാഗ്ദാനംചെയ്യുവാനും വൈവിധ്യമാർന്ന ടൂറിസം ഓഫറുകൾ ലഭ്യമാക്കാനുംവേണ്ടിയാണ് പ്രദർശനം ഒരുക്കിയത്. മുഖ്യ കാര്യാലയമായ അൽ ജാഫ്ലിയ ഓഫീസ് അങ്കണത്തിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും .