Tag: dubaitourism

(ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി.

DUBAI ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി. ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനംചെയ്തു. വകുപ്പിലെ ജീവനക്കാർക്കും അവരുടെ ...

Read more

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു. 

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു . പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായിസജ്ജമാകുന്നത്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെപ്രധാന കണ്ണിയായി ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള  ദുബായ് നഗരത്തിന്റെ  കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽഅവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം  ഇതേ കാലയളവിൽഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്.പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന.ദുബായ് എമിറേറ്റിൽആഡംബര ഹോട്ടലുകളും പെരുകി. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി  ,ഓരോ വരവിലുംസന്ദർശകർക്കു നവ്യാനുഭവം പകരുന്ന പുരോഗതിയാണു ദുബായ് സന്ദർശകർക്കു സമ്മാനിക്കുന്നത്..

Read more

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.ഹോട്ടലുകളിലെ ബുക്കിങ്ങുകളുടെ എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോർക്കിൽ61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഹോട്ടൽ ബുക്കിങ്. കുറഞ്ഞ ചെലവിൽ കൂടുതൽകാലത്തേയ്ക്കുള്ള താമസം എന്ന പ്രചാരണത്തിൽ 60 ഹോട്ടലുകളാണ് ഭാഗമായത്. ഇത് രാജ്യാന്തര തലത്തിൽ ടൂറിസ്റ്റുകളെഇവിടേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വന്നതോടെ കേരളമടക്കം ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ദുബായുടെ നേട്ടം. കണ്ടിരിക്കേണ്ട സ്ഥലമായി ദുബായിയെ ലോകത്തിനു മുൻപിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചത് ബോളിവുഡ്, ഹോളിവുഡ്താരങ്ങളെ അണിനിരത്തിയാണ്. 5 ദിവസത്തെ പണം കൊണ്ട് 7 ദിവസം തങ്ങാമെന്നതടക്കം ഓഫറുകൾ നൽകി ഹോട്ടലുകളുംസഹകരിച്ചു. മടിച്ചു നിന്ന വിനോദ സഞ്ചാര മേഖലയെ എക്സ്പോ 2020 ഒരുക്കി ദുബായ് കുലുക്കി ഉണർത്തി.എക്സ്പോ2020നെ എക്സ്പോ സിറ്റിയാക്കി മാറ്റി സഞ്ചാരികളെ വിസ്മയിപ്പിക്കാൻ എല്ലാ വഴികളും തുറക്കുകയാണ് ദുബായ്. യാത്രാനിയന്ത്രണങ്ങൾ ഇല്ലാത്തതും കോവിഡിന്റെ പേരിൽ അനാവശ്യ നിർദേശങ്ങൾ ഒഴിവാക്കിയും സഞ്ചാരികൾക്ക് എല്ലാസ്വാതന്ത്ര്യവും നൽകിയാണ് ദുബായ് വരവേൽക്കുന്നത്.

Read more

Recommended