ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ആതുരസേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച്മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി. കെ.എം.സി.സി യു.എ.ഇ ചാപ്റ്ററിലെ അംഗങ്ങൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമടക്കം അരലക്ഷത്തിലേറെ പേർക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങൾലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡി.ഐ.എഫ്.സി’യിൽ നടന്ന ചടങ്ങിൽ മേയ്ത്രഹോസ്പിറ്റലിന്റെയും കെ.ഇ.എഫ് ഹോൾഡിങ്സിന്റെയും ചെയർമാനായ ഫൈസൽ ഇ. കൊട്ടിക്കോളനും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ്പുത്തൂർ റഹ്മാനും ചേർന്ന് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.തുടക്കത്തിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമാണ് ഈ പ്രിവിലേജ് കാർഡിന്റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കുംമേയ്ത്രയുടെ മികച്ച ഡോക്ടർമാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസൽ ഇ. കൊട്ടിക്കോളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കൽ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ളപദ്ധതി മലബാർ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കൻകേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ‘ -അദ്ദേഹം പറഞ്ഞു.