യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയമെന്ന്ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്സ്സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായിപുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നുംആരോഗ്യമന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.