എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കാസർഗോഡെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു…ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്..അടുത്ത മാസം 15 ന് ഒരു പുരസ്കാരം സ്വീകരിക്കാനിരിക്കുകയായിരുന്നു…2012 ൽ ശാന്തി തീരം എന്ന നോവലിന് പ്രവാസി ബുക് ട്രസ്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്…2013 ൽ പു.ക.സ കാസർഗോഡ് ജില്ലാ കഥാ പുരസ്കാരം 2016 ൽ തുളുനാട് നോവൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ദുബൈ കെ.എം.സി.സി അദ്ദേഹത്തെ 2019 നവമ്പറിൽ ആദരിച്ചിട്ടുണ്ട്…സംസ്കൃതി കാസർഗോഡിൻറെ പ്രസിഡൻറ്, തനിമ കലാ സാഹിത്യ വേദി സാഹിത്യ വിഭാഗം കൺവീനർ, കാസർഗോഡ് സാഹിത്യ വേദി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ശാന്തി തീരം അകലെ, സിദ്ധപുരിയിലെ ആൾദൈവങ്ങൾ, ഈ ജന്മം ഇങ്ങനെയൊക്കെ, റിയാലിറ്റി ഷോ, കാല്പാടുകൾ പതിഞ്ഞ നാട്ടുവഴികൾ, സ്വപ്നസംഗമം, മണലാരണ്യത്തിലെ നെടുവീർപ്പുകൾ, എണ്ണപ്പാടത്തെ ഓർമ്മക്കാറ്റുകൾ, മരീചികകൾ കൈയെത്തുമ്പോൾ, ഇശലുകൾ ഉണരുന്ന സംഗമഭൂമി, മനുഷ്യവിലാപങ്ങൾ,ഉപ്പൂപ്പയുടെ നാട്ടു വിശേഷങ്ങൾ, കീറിക്കളയാത്ത ചില കുറിമാനങ്ങൾ എന്നിവയാണ് കൃതികൾ.
