• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

വിജയ് മുഖ്യമന്ത്രിയാകും; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞ

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
29 0
വിജയ് മുഖ്യമന്ത്രിയാകും; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞ
162
VIEWS
Share on WhatsappShare on Facebook

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ചതോടെ ഭൂരിപക്ഷം തെളിഞ്ഞതായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന സംഖ്യ കടന്ന് 120 എം.എൽ.എമാരുടെ പിന്തുണ ലഭിച്ചതായി വിജയ് അവകാശപ്പെട്ടു. ഇതോടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർനെ കണ്ട വിജയ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയും ലഭിച്ചതോടെ ടി.വി.കെ ഭൂരിപക്ഷം ഉറപ്പിച്ചു. ഇടതുപാർട്ടികൾ നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സഖ്യത്തിൽ ചേരുകയോ മന്ത്രിസഭയിൽ പങ്കെടുക്കുകയോ ഇല്ലെന്ന നിലപാടാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.

ഗവർണറെ ആദ്യം കണ്ടപ്പോൾ 112 എം.എൽ.എമാരുടെ പിന്തുണ രേഖകൾ സമർപ്പിച്ചെങ്കിലും, ആവശ്യമായ 118 പേരുടെ പിന്തുണ ഇല്ലെന്ന സാങ്കേതിക കാരണത്താൽ അത് അംഗീകരിച്ചിരുന്നില്ല. തുടർന്ന് ചെറുകക്ഷികളുടെ പിന്തുണ നേടി വീണ്ടും ഭൂരിപക്ഷം തെളിയിച്ചാണ് വിജയ് സർക്കാർ രൂപവത്കരണ അവകാശവാദവുമായി മുന്നോട്ട് വന്നത്.

പിന്തുണ ഉറപ്പിച്ചതിന് പിന്നാലെ വിജയ് സി.പി.എം, സി.പി.ഐ ഓഫീസുകൾ സന്ദർശിച്ച് നന്ദി രേഖപ്പെടുത്തി. ടി.വി.കെ പ്രവർത്തകർ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ആഘോഷങ്ങൾ ആരംഭിച്ചു.

ഇതിനിടെ, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപവത്കരണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിൽ വിജയിയുടെ സർക്കാർ രൂപീകരണം ഉറപ്പായതായി വിലയിരുത്തപ്പെടുന്നു.

234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 118 സീറ്റുകൾ ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റും എ.ഐ.എ.ഡി.എം.കെ 47 സീറ്റും നേടിയിരുന്നു.

തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുന്ന ഈ നീക്കങ്ങൾ അടുത്ത ദിവസങ്ങളിൽ ദേശീയ തലത്തിലും ശ്രദ്ധ നേടുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: dmk aiadmk politicsleft parties support tvkTamil Nadu government formationTamil politics newstvk majority 120 mlasVijay CM Tamil Naduvijay swearing in ceremony

RelatedPosts

ടി.വി.കെ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്ത എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ
India

ടി.വി.കെ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്ത എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ
Election 2026

തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ടി.വി.കെ സ്ഥാനാർഥി പട്ടിക പുറത്ത്; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും
Election 2026

ടി.വി.കെ സ്ഥാനാർഥി പട്ടിക പുറത്ത്; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.