• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
25 0
യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം
141
VIEWS
Share on WhatsappShare on Facebook

ദുബായ്: ഈയിടെ അബുദാബിയിൽ നടന്ന  ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ വ്യാവസായിക സാമ്പത്തിക കോണ്ഫറൻസിൽ സുസ്ഥിര നിര്‍മാണം, നവീകരണം, യുഎഇയുടെ വ്യാവസായിക വളര്‍ച്ച എന്നീ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന് യു.എ.ഇ ഗവർമെന്റിന്റെ അംഗീകാരം.

പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ഹോട്ട്പാക്കിന് യുഎഇയുടെ വ്യാവസായിക വികസന ചരിത്രത്തിന്റെ ഭാഗമായി ലഭിച്ച പ്രത്യേക അംഗീകാരത്തിനു പുറമെ, കമ്പനിയെ  ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’ കോൺഫെറെൻസിന്റെ  ഭാഗമായി ഒരുക്കിയ ‘ഹൗസ് ഓഫ് ഇന്‍ഡസ്ട്രീസ്’ പ്രദര്‍ശന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ 30 വര്‍ഷതിലേറെയായി യുഎഇയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ വ്യാവസായിക, സാമ്പത്തിക രംഗത്തുള്ളവർക്ക് മുൻപിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.യുഎഇ വ്യവസായ സാങ്കേതിക വിദ്യ മന്ത്രാലയം (MoIAT) നേതൃത്വം നല്‍കുന്ന രാജ്യത്തിന്റെ വ്യാവസായിക തന്ത്രമായ ‘ഓപ്പറേഷന്‍ 300 ബില്ല്യണ്‍’ന്റെ ഭാഗമായാണ് ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026’  സംഘടിപ്പിച്ചത്, പ്രാദേശിക ഉല്‍പാദനം, ആധുനിക നിര്‍മാണം, നവീകരണം, വ്യാവസായിക നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇയുടെ ദേശീയ വ്യാവസായിക-നിര്‍മാണ പ്രദര്‍ശനമായി ഇത് സംഘടിപ്പിച്ചത്.

ഭക്ഷ്യ, വിഭവ പാക്കേജിംഗും ശുചീകരണ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി വളര്‍ന്ന ഹോട്ട്‌പാക്കിന് യുഎഇയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശാക്തീകരിക്കുന്നതിൽ നിര്‍ണായക പങ്കുള്ളതിനാലാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ഹോട്ട്‌പാക്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മാ-സുസ്ഥിരത മാനദണ്ഡങ്ങളും പ്രയോജനപ്പെടുത്തി കമ്പനി നടത്തിപ്പിലും ഉല്‍പന്ന നിർമാണങ്ങളിലും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതായും അദ്ദേഹം അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 നിര്‍മാണ കേന്ദ്രങ്ങളുള്ള ഹോട്ട്‌പാക്കിന് യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി 13 യൂണിറ്റുകളുണ്ട്. അമേരിക്ക, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, മലേഷ്യ, ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. വ്യാപാരസ്ഥാ[ആണുങ്ങൾ, ബ്രാൻഡുകൾ, ഉപഭോക്താക്കള്‍ എന്നിവർക്കെല്ലാം സേവനം നല്‍കുന്ന ഹോട്ട്‌പാക്ക് യുഎഇയിൽ നിന്ന് 107 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. നടത്തുന്നതോടൊപ്പം യുഎഇയില്‍ ശക്തമായ ഇ-കൊമേഴ്‌സ് സാന്നിധ്യവും നിലനിര്‍ത്തുന്നു.1995ല്‍ യുഎഇയില്‍ ആരംഭിച്ച ചെറിയൊരു സംരംഭക സ്വപ്നം ഇന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്ന നിര്‍മാണ പ്രസ്ഥാനമായി വളരുകയും ഇത്തരം അംഗീകാരം നേടുകയും ചെയ്തതിൽ അഭിമാനമുണ്ടെന്ന് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ദീര്‍ഘകാല നിക്ഷേപത്തിനും വലിയ ലക്ഷ്യങ്ങള്‍ നേടുന്നതിൽ തങ്ങളെ പോലുള്ള വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎഇ ഭരണാധികാരികളോടും അധികൃതരോ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

നവീകരണവും സുസ്ഥിരതയും പ്രാദേശിക വ്യാവസായിക ശക്തിയും ആസ്പദമാക്കിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള യുഎഇയുടെ ദര്‍ശനത്തോടൊപ്പം തന്നെയാണ് ഞങ്ങളുടെ വളര്‍ച്ചയും നടന്നതെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. അഭിപ്രായപ്പെട്ടു. ഈ അംഗീകാരം ഹോട്ട്‌പാക്കിന്റെ വളര്‍ച്ചക്കപ്പുറം യുഎഇ വര്‍ഷങ്ങളായി സൃഷ്ടിച്ച വ്യാവസായിക മുന്നേറ്റത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൗസ് ഓഫ് ഇന്‍ഡസ്ട്രിയില്‍ ഹോട്ട്‌പാക്ക് അവതരിപ്പിച്ച നവീന, റീസൈക്കിള്‍ഡ് ഉല്‍പന്നങ്ങൾ പരിസ്ഥിതി സൗഹൃദ രൂപകല്‍പനയോടെയാണ് നിർമ്മിച്ചതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അന്വര്‍ പി.ബി. പറഞ്ഞു. ഹോട്ടല്‍, റീട്ടെയില്‍, വ്യാവസായിക മേഖലകള്‍ക്കായി 4,500ലേറെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്‌ഫോളിയോ ഉള്ള ഹോട്ട്‌പാക്കിന്റെ ഉല്‍പന്നങ്ങളില്‍ ഇപ്പോള്‍ ഏകദേശം 96 ശതമാനവും സുസ്ഥിര ഉല്‍പന്നങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സുസ്ഥിര നിര്‍മാണം, റീസൈക്ലിംഗ് സംരംഭങ്ങള്‍, ആധുനിക ഉല്‍പാദന ശേഷി എന്നിവയിലേക്കുള്ള എല്ലാ നിക്ഷേപങ്ങളും രാജ്യത്തിന്റെ ദീര്‍ഘകാല ദര്‍ശനത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. യുഎഇയില്‍ വളര്‍ന്ന ബ്രാന്‍ഡെന്ന നിലയില്‍, രാജ്യത്തിന്റെ ദേശീയ ദര്‍ശനത്തോടൊപ്പം വളരുകയും ഭാവിക്ക് അനുയോജ്യമായ ആഗോള മത്സരക്ഷമമായ വ്യാവസായിക പരിസ്ഥിതി സൃഷ്ടിക്കുന്നതില്‍ പങ്കാളികളാകുകയും ചെയ്യുന്നതായി ഞങ്ങള്‍ കാണുന്നു,” അദ്ദേഹം പറഞ്ഞു.

Tags: Abdul Jebbar PBHotpack packaging companyHotpack UAEmake it in the emirates 2026Operation 300 Billionsustainable packaging UAEUAE industryUAE manufacturing

RelatedPosts

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ
Abu Dhabi

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ

May 6, 2026
‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു
Abu Dhabi

‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു

May 5, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

GCC

UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി
Sports

കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

July 8, 2026
വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.