• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച് Ain Gold & Diamonds LLC.

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
26 2
ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച് Ain Gold & Diamonds LLC.
154
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായിലെ പ്രശസ്തമായ ഗോൾഡ് ഡിസ്ട്രിക്ടിൽ പുതിയ ശാഖ ആരംഭിച്ച് Ain Gold & Diamonds LLC. സ്വർണ-ആഭരണ വ്യാപാര രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തി. 2026 മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗോൾഡ് സൂക്ക് മെട്രോ സ്റ്റേഷനു സമീപം നടന്ന ചടങ്ങോടെയാണ് പുതിയ ഷോറൂമിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചത്.

ദുബായ് ഗോൾഡ് സൂക്കിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ Gold District ലെ Shamma 3 ബിൽഡിംഗിലെ ഷോപ്പ് നമ്പർ 4 ലാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. Gold Souq Metro Station Exit 1 ന് സമീപമായതിനാൽ സ്വദേശികൾക്കും അന്തർദേശീയ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.

Ain Gold Wallet എന്ന ഉപഭോക്തൃ സൗഹൃദ സ്വർണസമ്പാദ്യ പ്ലാറ്റ്ഫോമിന്റെ അനുബന്ധ സംരംഭമായാണ് പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. വെറും ഒരു ദിർഹം മുതൽ സ്വർണ്ണം വാങ്ങാൻ സാധിക്കുന്ന സംവിധാനമാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷത. കൂടുതൽ ആളുകൾക്ക് സ്വർണ നിക്ഷേപം സുലഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആധുനിക ഉപഭോക്തൃ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത പുതിയ ഷോറൂമിൽ ഉയർന്ന നിലവാരത്തിലുള്ള സ്വർണാഭരണങ്ങൾ, ഡയമണ്ട് ജ്വല്ലറികൾ, ഗോൾഡ് കോയിനുകൾ, ഗോൾഡ് ബാറുകൾ, വെള്ളി ആഭരണങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ Ain Gold & Diamonds LLC. യുടെ സ്ഥാപകനും സി.ഇ.ഒയുമായ അഡ്വ. സിയ നൂറുദ്ദീൻ കുഞ്ഞു സ്ഥാപനത്തിന്റെ ഭാവി പദ്ധതികളും വളർച്ചാ ദിശകളും വിശദീകരിച്ചു. സ്വർണ വ്യവസായ രംഗത്തെ 34 വർഷത്തെ അനുഭവ സമ്പത്താണ് സ്ഥാപനത്തിന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തമായ പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തന രീതികളും വഴി ആഭരണ-സ്വർണ നിക്ഷേപ രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ശാഖകൾ ആരംഭിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

വിശ്വാസ്യത, പരിശുദ്ധത, മികച്ച മൂല്യം, ഗുണമേന്മയുള്ള സേവനം എന്നിവ ഉറപ്പാക്കി ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാണ് സ്ഥാപനം മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത വിശ്വാസവും ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് പുതിയ അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ റീട്ടെയിൽ മാനേജർ ബെൻ ചെറിയാൻ ബാബുവും പങ്കെടുത്തു. സ്ഥാപനത്തിന്റെ വികസന പദ്ധതികൾ, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ, ഭാവി സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.

സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ മേഖലയിലെ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗോൾഡ് സൂക്കിൽ പുതിയ ശാഖ ആരംഭിച്ചതോടെ Ain Gold & Diamonds LLC. യുടെ വളർച്ചയിൽ മറ്റൊരു പ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്.

Tags: Ain Gold and DiamondsAin Gold WalletDubai Gold DistrictDubai gold marketGold investment UAEGold Souq DubaiSiya Noorudeen KunjuUAE news

RelatedPosts

Graphic illustration or high-tech military imagery representing artificial intelligence and bilateral US-UAE defense partnership.
Tech

സൈനിക എഐ വികസനത്തിന് യുഎഇയും യുഎസും കൈകോർക്കുന്നു;അബുദാബി ആസ്ഥാനമായി ആദ്യ ഉഭയകക്ഷി ടാസ്‌ക് ഫോഴ്‌സ്

Heavy morning traffic jam on E11 Al Ittihad Road connecting Sharjah and Dubai
Dubai

ദുബായ്-ഷാർജ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക്: ഇ11, ഇ311 പാതകളിൽ യാത്രക്കാർ ദുരിതത്തിൽ

Mentalist Aathi performing live on stage during his INSOMNIA show
Entertainment

ആഗോള പ്രശസ്ത മെന്റലിസ്റ്റ് ആതി ‘INSOMNIA’യുമായി സെപ്റ്റംബർ 6-ന് ദുബായിൽ

Traffic on a busy UAE highway during the morning rush hour.
UAE

യുഎഇയിൽ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ‘ഡേ വിത്തൗട്ട് ആക്‌സിഡന്റ്’ കാമ്പയിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Passengers waiting at Dubai International Airport terminal amid flight cancellations and delays
Travel

പശ്ചിമേഷ്യൻ പ്രതിസന്ധി: യുഎഇ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.