• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇ നഗരങ്ങൾ ഈദുല്‍ അദ്ഹ ആഘോഷ തിളക്കത്തിൽ; ആയിരക്കണക്കിന് ലൈറ്റുകളാൽ മിനുങ്ങി നഗരങ്ങൾ

by UAE വാർത്ത ലേഖകൻ
6 months ago
in UAE
Reading Time: 1 min read
24 0
യുഎഇ നഗരങ്ങൾ ഈദുല്‍ അദ്ഹ ആഘോഷ തിളക്കത്തിൽ; ആയിരക്കണക്കിന് ലൈറ്റുകളാൽ മിനുങ്ങി നഗരങ്ങൾ
136
VIEWS
Share on WhatsappShare on Facebook

അൽ ഐൻ: ഈദുല്‍ അദ്ഹ ആഘോഷങ്ങൾക്ക് മുന്നോടിയായി യുഎഇയിലെ വിവിധ നഗരങ്ങൾ ആഘോഷ അലങ്കാരങ്ങളാലും പ്രത്യേക സേവന സംവിധാനങ്ങളാലും നിറഞ്ഞു. റോഡുകളും പൊതു ഇടങ്ങളും ആയിരക്കണക്കിന് അലങ്കാര ലൈറ്റുകളാൽ മിനുങ്ങുമ്പോൾ, പൊതുജന സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പാക്കാൻ മുനിസിപ്പാലിറ്റികൾ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

അൽ ഐൻ നഗരസഭ നഗരമൊട്ടാകെ ഈദ് അലങ്കാര പ്രവർത്തനങ്ങൾ പൂർത്തിയായതായി അറിയിച്ചു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമായി ഏകദേശം 98 കിലോമീറ്റർ ദൂരത്തിൽ 1,400ഓളം അലങ്കാര ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈദ് ആശംസകൾ ഉൾക്കൊള്ളുന്ന ലൈറ്റിംഗ് ഡിസൈനുകൾ അൽ ഐന്റെ പ്രകൃതി സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയതെന്ന് പദ്ധതി മാനേജർ എൻജിനീയർ മൊസ അൽ മുഹൈരി വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദവും വൈദ്യുതി ലാഭവും ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കണ്ണിന് സൗഹൃദപരമായ ശാന്ത നിറങ്ങൾ ഉപയോഗിച്ച് നഗരത്തിന് ആഘോഷഭാവം നൽകുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ദിബ്ബ അൽ ഹിസ്ന്‍ മുനിസിപ്പാലിറ്റി ഈദിനോടനുബന്ധിച്ച് പ്രത്യേക പ്രവർത്തന പദ്ധതി നടപ്പാക്കിയതായി അറിയിച്ചു. നഗരത്തിലെ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, അറവുശാലകൾ എന്നിവിടങ്ങളിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.

ഈദ് ഖുർബാനിക്കായി മുനിസിപ്പൽ അറവുശാലകളുടെ പ്രവർത്തന ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും എല്ലാ അറുക്കലുകളും വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിലും ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസില്ലാത്ത കശാപ്പുകാരെ ആശ്രയിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.

മാർക്കറ്റുകൾ, ഭക്ഷണശാലകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ പരിശോധന സംഘങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഈദ് കാലയളവിൽ അറവുശാലകളും പൊതുസ്ഥലങ്ങളും 24 മണിക്കൂറും ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യും.

ദിബ്ബ അൽ ഹിസ്നിലെ ഈദ് നമസ്കാര മൈതാനങ്ങളും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിലും പൊതു സ്ക്വയറുകളിലും ആഘോഷ ലൈറ്റുകൾ സ്ഥാപിച്ച് സ്വദേശികൾക്കും സന്ദർശകർക്കും ആഘോഷാന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്.

അജ്മാനിലും വലിയ രീതിയിലുള്ള ഈദ് അലങ്കാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ റോഡുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഏകദേശം 1,500ഓളം അലങ്കാര ലൈറ്റുകളും ഈദ് സന്ദേശ ബോർഡുകളും സ്ഥാപിച്ചു.

ഈദ് അവധിക്കാലത്ത് അജ്മാനിൽ പൊതുപാർക്കിങ് സൗജന്യമായിരിക്കുമെന്നും മേയ് 29 വരെ ഈ സൗകര്യം തുടരുമെന്നും അജ്മാൻ മുനിസിപ്പാലിറ്റിയും പ്ലാനിങ് വകുപ്പും അറിയിച്ചു. പാർക്കുകളും വിനോദകേന്ദ്രങ്ങളും അവധി ദിവസങ്ങളിൽ മുഴുവൻ സന്ദർശകർക്കായി തുറന്നിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: Ajman Eid lightsAl Ain Eid decorationsDibba Al Hisn MunicipalityLatest NewsUAE Eid Al AdhaUAE newsUnited Arab Emirates updates

RelatedPosts

Over 310,000 participants joined the eighth Dubai Run on Sheikh Zayed Road during the tenth Dubai Fitness Challenge across 5 km and 10 km routes.
Sports

ദുബായ് റണ്ണിൽ റെക്കോർഡ് പങ്കാളിത്തം; ഇത്തവണ ഓടിയെത്തിയത് 3.10 ലക്ഷത്തിലധികം പേർ

Dubai Police confiscated 1,903 e-bikes and e-scooters in a week-long crackdown targeting reckless riding, teenage stunts, and safety violations.
Dubai

അപകടകരമായ യാത്രകൾക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 1,903 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

India and Nepal signed eight MoUs on space, health, and security during talks between PM Narendra Modi and PM Balendra Shah in New Delhi on Monday.
India

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

World Malayali Council Women's Council Global Meet concludes in Ho Chi Minh City, Vietnam, adopting key action plans for global women's empowerment.
Community

ഡബ്ല്യു.എം.സി വിമൻസ് കൗൺസിൽ ഗ്ലോബൽ മീറ്റ് വിയറ്റ്നാമിൽ സമാപിച്ചു

WhatsApp is gradually expanding its group chat capacity from 1,024 to 1,500 members on Android and iPhone, adding 476 extra spots to existing groups.
Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1,500 ആയി ഉയർത്തി; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

A weekend blaze at the PT Fonusa Agung Mulia confectionery factory in Indonesia's Banten province has killed 24 people, with about 30 still missing.
World

ഇന്തോനേഷ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 24 മരണം; മുപ്പതോളം പേരെ കാണാതായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.