• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

റാസല്‍ഖൈമയില്‍ സഖര്‍ 2.0: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഴമേറിയ തുറമുഖ വികസന പദ്ധതി 2028ഓടെ

by UAE വാർത്ത ലേഖകൻ
3 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
24 0
റാസല്‍ഖൈമയില്‍ സഖര്‍ 2.0: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഴമേറിയ തുറമുഖ വികസന പദ്ധതി 2028ഓടെ
136
VIEWS
Share on WhatsappShare on Facebook

റാസല്‍ഖൈമ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രോജക്ട് കാര്‍ഗോ തുറമുഖ വികസന പദ്ധതിയായ ‘സഖര്‍ 2.0’യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏകദേശം 367 കോടി ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്ന ഈ വമ്പന്‍ പദ്ധതിയുടെ ആദ്യഘട്ടം 2028ഓടെ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രധാന ചരക്ക് കൈമാറ്റ കേന്ദ്രങ്ങളിലൊന്നായ സഖര്‍ തുറമുഖം പ്രതിവര്‍ഷം ഏകദേശം 100 മില്യണ്‍ ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. 47 ബര്‍ത്തുകളുള്ള ഈ തുറമുഖം ഖനനോല്‍പന്നങ്ങള്‍, സിമന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ കയറ്റുമതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

സഖര്‍ 2.0 പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകള്‍ക്ക് പോലും റാസല്‍ഖൈമയിലെത്താന്‍ കൂടുതല്‍ സൗകര്യമൊരുങ്ങും. പദ്ധതിയുടെ ഭാഗമായി 12 മുതല്‍ 18 മീറ്റര്‍ വരെ ആഴമുള്ള ഡീപ് വാട്ടര്‍ ബര്‍ത്തുകള്‍ നിര്‍മിക്കും. ഇതിലൂടെ വന്‍കിട ‘ക്യാപ്സൈസ്’ ചരക്കുകപ്പലുകള്‍ക്കും തുറമുഖത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാകും.

പെട്രോകെമിക്കല്‍സ്, ലിക്വിഡ് ബള്‍ക്ക് ചരക്കുകള്‍, ഗ്യാസ് ട്രാന്‍സ്ഷിപ്മെന്റ് എന്നിവയ്ക്കായി 24 മീറ്റര്‍ ആഴമുള്ള പ്രത്യേക സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്‍ ലിക്വിഡ് കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിലൂടെ തുറമുഖത്തിന് ലഭിക്കും.

വ്യവസായ ഉപകരണങ്ങളും വന്‍കിട പ്രോജക്ട് കാര്‍ഗോകളും കൈകാര്യം ചെയ്യുന്നതിനായി 35,000 മെട്രിക് ടണ്‍ വരെ ഉയര്‍ത്താന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് സൗകര്യങ്ങളും സ്ഥാപിക്കും. കൂടാതെ അസംബ്ലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വിശാലമായ തുറസായ മേഖലകളും വികസിപ്പിക്കും.

ഫ്രീസോണിനെയും തുറമുഖത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന 50 മീറ്റര്‍ വീതിയുള്ള റോഡ് കോറിഡോറുകളും പദ്ധതിയുടെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്രീസോണ്‍ വികസിപ്പിക്കാനാണ് പദ്ധതി. ഭാവിയില്‍ ഇത് 12 മുതല്‍ 14 ദശലക്ഷം ചതുരശ്ര മീറ്റര്‍ വരെ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗ്രീന്‍ ഷിപ്പ് റീസൈക്ലിങ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും സഖര്‍ 2.0യുടെ പ്രത്യേകതകളിലൊന്നാണ്. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ് സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കും ഇവിടെ സൗകര്യമൊരുക്കും. സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കുന്ന ആധുനിക തുറമുഖ മാതൃകയായാണ് സഖര്‍ 2.0 രൂപകല്‍പന ചെയ്തിരിക്കുന്നത്.

റാസല്‍ഖൈമയിലെ അല്‍ജീര്‍, സഖര്‍, മാരിടൈം, റാക്, ജസീറ എന്നീ നിലവിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വൈവിധ്യവത്കരിക്കാനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. റാക് മാരിടൈം ലോജിസ്റ്റിക്സ് മേഖലയിലെ ഭാവി വളര്‍ച്ചയ്ക്ക് വഴിതെളിക്കുന്ന പരിവര്‍ത്തന പദ്ധതിയായാണ് സഖര്‍ 2.0യെ കാണുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര നിക്ഷേപങ്ങളും ഇതിനകം റാസല്‍ഖൈമയിലെത്തിയിട്ടുണ്ട്. എ.പി.ടി ഗ്ലോബല്‍ 50 മില്യണ്‍ ദിര്‍ഹം ചെലവില്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് സ്ഥാപിക്കുമ്പോള്‍, ജിയാന്‍ഹുവ ഹോള്‍ഡിങ് ഗ്രൂപ്പും പി.എച്ച്.സി ടെക്നോളജീസും ചേര്‍ന്ന് 120 മില്യണ്‍ ദിര്‍ഹം ചെലവില്‍ നിര്‍മാണ സാമഗ്രി ഫാക്ടറി ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ട ലാന്‍ഡ് റിക്ലമേഷന്‍ ജോലികളുടെ 98 ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Tags: Latest NewsPort DevelopmentRas Al KhaimahSaqr 2.0UAE newsUAE Ports

RelatedPosts

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

The UAE Ministry of Interior has launched its 2026 school road safety campaign. Learn the rules, bus safety steps, and Dh1,000 fine for stop-sign violations.
Travel

സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ: യുഎഇയിൽ കർശന പരിശോധനയും ബോധവത്കരണ കാമ്പയിനും

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Food Safety Regulator Halts Sale of Everest and LG Compounded Hing Over Substandard Quality
Health

എവറസ്റ്റ്, എൽ.ജി കായങ്ങളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഗുണനിലവാരമില്ലെന്ന് പരിശോധനാ കണ്ടെത്തൽ

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.