ഷാർജ: അത്യാകർഷകമായ ഓഫറുകളും തകർപ്പൻ സമ്മാനങ്ങളുമൊരുക്കി നെസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റായ ഷാർജ മിയ മാളിന്റെ നാലാം വാർഷികാഘോഷം. 2022 സെപ്റ്റംബർ 28നാണ് ഏഴ് നിലകളിലായി 500ലധികം കാർ പാർക്കിങ് സൗകര്യങ്ങളോടെ മിയ മാൾ പ്രവർത്തനം ആരംഭിച്ചത്. അന്താരാഷ്ട്ര ബ്രാൻഡുകൾ, കുട്ടികളുടെ വിനോദ മേഖലകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, റെസ്റ്ററന്റുകൾ എന്നിവയോടെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മിയ മാൾ ചുരുങ്ങിയ കാലംകൊണ്ട് വളർന്നു. ഷോപ്പിങ്ങിന് പുറമെ ആഘോഷാവസരങ്ങളൊരുക്കിയും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചും മിയ മാൾ കുടുംബങ്ങളുടെ ഇഷ്ടവേദിയായി മാറുകമായിരുന്നു.
കഴിഞ്ഞ വർഷം നടന്ന മൂന്നാം വാർഷികാഘോഷ വേളയിൽ വെറും മൂന്ന് ദിവസത്തിനകം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്നുലക്ഷത്തിലധികം ഉപഭോക്താക്കളാണ് മിയ മാൾ സന്ദർശിച്ചത്. ഉപഭോക്താക്കളുടെ ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ഈ വർഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ 11 ദിവസം നീളുന്ന വിപുലമായ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
‘യു.എ.ഇയിലെ ഏറ്റവും വലിയ ഡീൽസ് ആഘോഷം’ എന്ന ടാഗ്ലൈനോടെയുള്ള ‘ലൈറ്റ്നിങ് സ്ട്രൈക്ക് ഡീൽസ്’ ഓഫറുകളാണ് ഈ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ഷോപ്പിങ് നടത്തുന്നതിനായി മാളിനടുത്ത് പുതിയ പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഇനാം’ ലോയൽറ്റി അംഗങ്ങൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 26 മുതൽ 28 വരെ 100 ദിർഹത്തിന് ഷോപ്പിങ് നടത്തുന്ന ഇനാം അംഗങ്ങൾക്ക് ഗോൾഡ് കോയിനുകൾ, മൊബൈൽ ഫോണുകൾ, വാഷിങ് മെഷീനുകൾ, കുക് വെയർ സെറ്റുകൾ എന്നിവ നേടാനുള്ള റാഫിൾ ഡ്രോയിൽ പങ്കെടുക്കാം. തീർത്തും സുതാര്യമായ രീതിയിൽ, പൂർണമായും ഡിജിറ്റൽ സോഫ്റ്റ്വെയർ വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
കൂടാതെ, മിയ മാളിൽനിന്ന് ഏറ്റവും കൂടുതൽ ഇനാം പോയിന്റുകൾ റിഡീം ചെയ്ത ആദ്യത്തെ 10 വിശ്വസ്തരായ ഉപഭോക്താക്കളെ ചടങ്ങിൽ ആദരിക്കുകയും പ്രത്യേക സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി അനുമോദിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള ഈ നാല് വർഷത്തെ ജൈത്രയാത്ര കൂടുതൽ മികവോടെ തുടരുമെന്ന് നെസ്റ്റോ മിയ മോൾ അധികൃതർ വ്യക്തമാക്കി.










