• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ആരോഗ്യ ടൂറിസം ശക്തിപ്പെടുത്താൻ ജിഡിആർഎഫ്എ ദുബായും ദുബായ് ഹെൽത്ത് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
24 0
ആരോഗ്യ ടൂറിസം ശക്തിപ്പെടുത്താൻ ജിഡിആർഎഫ്എ ദുബായും ദുബായ് ഹെൽത്ത് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
132
VIEWS
Share on WhatsappShare on Facebook

ദുബായ്: ചികിത്സക്കായി ദുബായിലെത്തുന്ന വിദേശ സന്ദർശകർക്ക് കൂടുതൽ സുഗമവും സമഗ്രവുമായ സേവനാനുഭവം ഒരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് യും ദുബായ് ഹെൽത്ത് അതോറിറ്റിയും (DHA) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യ ടൂറിസം രംഗത്ത് ദുബായുടെ ആഗോള നേതൃത്വവും മത്സരക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ സഹകരണം.ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലാവി ഷെയ്ഖ് അലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ചികിത്സയ്ക്കായി ദുബായിലേക്ക് എത്തുന്ന രോഗികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗി സ്വന്തം രാജ്യത്ത് നിന്ന് യാത്ര ആസൂത്രണം ചെയ്യുന്ന ഘട്ടം മുതൽ ചികിത്സയും തുടർപരിചരണവും പൂർത്തിയാകുന്നതുവരെ ആവശ്യമായ സേവനങ്ങൾ ഏകോപിപ്പിച്ച് നൽകുന്നതിനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. മെഡിക്കൽ വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം റെസിഡൻസി, വിസ, ആരോഗ്യ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിച്ചുള്ള സംവിധാനവും ഇതിന്റെ ഭാഗമാകും. ദുബായ് ഇക്കണോമിക് അജണ്ട D33, ദുബായ് സോഷ്യൽ അജണ്ട 33, “വി ദി യു.എ.ഇ 2031” എന്നീ വികസന കാഴ്ച്ചപാടിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ സംരംഭം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുകയും ജനകേന്ദ്രീകൃത സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

ഇരു സ്ഥാപനങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളുമായി കൂടുതൽ ഏകോപനം ഉറപ്പാക്കുക, വിദേശരാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെഡിക്കൽ വിസ ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കുക എന്നിവയും ധാരണാപത്രത്തിന്റെ ഭാഗമാണ്. “ദുബായ് ഹെൽത്ത് എക്സ്പീരിയൻസ്”-പദ്ധതിയെ ആഗോളതലത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും.ഭാവിയിൽ സ്മാർട്ട് മെഡിക്കൽ വിസ ഉൾപ്പെടെയുള്ള നൂതന സേവനങ്ങൾ അവതരിപ്പിക്കാനും രോഗികൾക്ക് മുൻകൂട്ടി ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവനങ്ങൾ നൽകുന്ന സംവിധാനങ്ങൾ വികസിപ്പിക്കാനും ഈ ധാരണാപത്രം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് പിന്തുടരുന്ന ഏകീകൃത ഭരണ മാതൃകയുടെ മികച്ച ഉദാഹരണമാണ് ഈ സഹകരണമെന്ന് ലഫ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. സേവനങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യരെ മാറ്റിക്കൊണ്ട് കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ അനുഭവം ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ ടൂറിസം എന്നത് ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സേവനങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, മികച്ച ചികിത്സാ നിലവാരം, വ്യക്തവും ലളിതവുമായ നടപടിക്രമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ അനുഭവമാണിതെന്നും ഡോ. അലാവി ഷെയ്ഖ് അലി അഭിപ്രായപ്പെട്ടു. ദുബായെ ആരോഗ്യപരിപാലനത്തിന്റെയും വെൽനെസിന്റെയും ആഗോള കേന്ദ്രമായി കൂടുതൽ ഉയർത്തുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സേവനങ്ങളിൽ നവീകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ലോകത്തിലെ മികച്ച ജീവിത, തൊഴിൽ, സന്ദർശന കേന്ദ്രങ്ങളിലൊന്നായി ദുബായെ ഉയർത്തിക്കൊണ്ടുപോകാനുള്ള പ്രതിബദ്ധതയാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: DHADUBAIDubai Health AuthorityGDRFA DubaiHealth TourismLatest NewsUAE news

RelatedPosts

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം
Business

ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഷാർജ; എയിം കോൺഗ്രസിൽ വൻ പദ്ധതികളുമായി എമിറേറ്റ്സ് പ്രതിനിധി സംഘം

GCC healthcare startups raised $148M across 32 deals led by Saudi Arabia and the UAE, highlighting regional momentum ahead of WHX Tech 2027 in Dubai.
Business

ജിസിസിയിലെ ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പുകളിലേക്ക് 14.8 കോടി ഡോളറിന്റെ നിക്ഷേപം; സൗദിയും യുഎഇയും മുന്നിൽ

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Dubai Municipality and Singapore's BCA International have signed an agreement to advance modular construction, digital twins, and green building codes across Dubai.
Business

നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ദുബായ്; സിംഗപ്പൂരുമായി സുപ്രധാന കരാർ

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.