• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

എവറസ്റ്റിന്​ മുകളിൽ പാറി യു.എ.ഇ പതാക; ചരിത്രം കുറിച്ച്​ 17കാരൻ ഗബ്രിയേൽ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 0
എവറസ്റ്റിന്​ മുകളിൽ പാറി യു.എ.ഇ പതാക; ചരിത്രം കുറിച്ച്​ 17കാരൻ ഗബ്രിയേൽ
127
VIEWS
Share on WhatsappShare on Facebook

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി ചരിത്രനേട്ടവുമായി ദുബൈയിൽ താമസിക്കുന്ന 17കാരൻ ഗബ്രിയേൽ മിഡിൽട്ടൺ. എവറസ്റ്റ് കൊടുമുടിയിൽ യു.എ.ഇ പതാക ഉയർത്തിയ ഗബ്രിയേൽ, ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പൗരനായി എവറസ്റ്റ് കീഴടക്കിയെന്ന റെക്കോഡും സ്വന്തമാക്കി.

മെയ് 27-ന് രാവിലെ 9.20-നാണ് 17 വയസ്സും ഒരു മാസവും 28 ദിവസവും പ്രായമുള്ള ഗബ്രിയേൽ ഹിമാലയൻ മലനിരകളുടെ നെറുകയായ എവറസ്റ്റ് കൊടുമുടിയിൽ എത്തിയത്. പിതാവും പ്രശസ്ത ടെലിവിഷൻ അവതാരകനും മുൻ റോയൽ മറീൻ സൈനികനുമായ ആന്റ് മിഡിൽട്ടണിനൊപ്പമാണ് ഗബ്രിയേൽ ഈ സാഹസിക ദൗത്യം പൂർത്തിയാക്കിയത്.

എട്ട് വർഷം മുമ്പ് എവറസ്റ്റ് കീഴടക്കിയ അനുഭവസമ്പത്തുള്ള ആന്റ് മിഡിൽട്ടൺ തന്നെയാണ് മകനെ ഈ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്. മൂന്ന് വർഷം മുമ്പ് കുടുംബസമേതം ദുബൈയിൽ സ്ഥിരതാമസമാക്കിയ ആന്റ്, മകന്റെ നേട്ടത്തെ യു.എ.ഇയ്ക്കുള്ള ആദരസൂചകമായും വിശേഷിപ്പിച്ചു.

നേട്ടത്തിന് പിന്നാലെ പ്രതികരിച്ച ഗബ്രിയേൽ, എവറസ്റ്റ് ദൗത്യം ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നുവെന്ന് പറഞ്ഞു. കഠിനമായ തണുപ്പും ശാരീരിക ബുദ്ധിമുട്ടുകളും അതിജീവിച്ച ശേഷമാണ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞതെന്നും കൊടുമുടിയിൽ എത്തിച്ചേർന്ന നിമിഷം എല്ലാ കഷ്ടപ്പാടുകളും മറന്നുപോയെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പ്രചോദനവും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു.

മകന്റെ വിജയത്തിൽ അഭിമാനം പ്രകടിപ്പിച്ച ആന്റ് മിഡിൽട്ടൺ, കുടുംബത്തിന് സുരക്ഷിതവും സമാധാനപരവുമായ ജീവിതാന്തരീക്ഷം ഒരുക്കിയ യു.എ.ഇയോട് നന്ദി രേഖപ്പെടുത്തി. താനും മകനും ആശങ്കകളില്ലാതെ ഈ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചതിന് യു.എ.ഇ നൽകിയ പിന്തുണ വലിയ കാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എവറസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി മിഡിൽട്ടൺ കുടുംബം മുഴുവൻ എവറസ്റ്റ് ബേസ് ക്യാമ്പ് വരെ ഒരുമിച്ച് ട്രെക്കിങ് നടത്തിയിരുന്നു. പിന്നീട് ഭാര്യയെയും ഇളയ കുട്ടികളെയും തിരിച്ചയച്ച ശേഷം ആന്റ് മിഡിൽട്ടണും ഗബ്രിയേലും ചേർന്നാണ് കൊടുമുടിയിലേക്കുള്ള അന്തിമ കയറ്റം ആരംഭിച്ചത്. നിരവധി ദിവസങ്ങളായുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് ഇരുവരും വിജയകരമായി എവറസ്റ്റ് കീഴടക്കിയത്.

Tags: AdventurerAnt MiddletonBritish TeenDUBAIEverest ExpeditionGabriel MiddletonMount EverestUAE flagUAE newsWorld News

RelatedPosts

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Seven Tides launches NH Collection Dubai Ibn Battuta following an extensive renovation of the 396-room property operated by Minor Hotels.
Business

ഇബ്‌ൻ ബത്തൂത്ത ഗേറ്റ് ഹോട്ടൽ ഇനി എൻഎച്ച് കളക്ഷൻ; സമഗ്ര നവീകരണത്തിന് ശേഷം തുറന്നു

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.