• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

‘യല്ലോ ബോക്‌സിൽ’ വാഹനം നിർത്തരുത്; നിയമലംഘനത്തിന് 500 ദിർഹം പിഴയെന്ന് അബൂദബി പൊലീസ്

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
22 0
‘യല്ലോ ബോക്‌സിൽ’ വാഹനം നിർത്തരുത്; നിയമലംഘനത്തിന് 500 ദിർഹം പിഴയെന്ന് അബൂദബി പൊലീസ്
124
VIEWS
Share on WhatsappShare on Facebook

അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യല്ലോ ബോക്‌സ്’ മേഖലകളിൽ വാഹനങ്ങൾ നിർത്തുകയോ തടസപ്പെടുത്തുന്ന രീതിയിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം നിയമലംഘനങ്ങൾ ഗതാഗതക്കുരുക്കിനും അപകടസാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇൻറർസെക്ഷനുകളിലെ യല്ലോ ബോക്‌സ് മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുന്നിലുള്ള റോഡിൽ വാഹനത്തിന് മുന്നോട്ട് നീങ്ങാൻ ആവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഇടമില്ലാത്ത സാഹചര്യത്തിൽ യല്ലോ ബോക്‌സിനുള്ളിൽ വാഹനം നിർത്തുന്നത് മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുകയും ഗതാഗതം സ്തംഭിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഇത്തരം പ്രവണതകൾ വലിയ ട്രാഫിക് ബ്ലോക്കുകൾക്കും യാത്രാ വൈകല്യങ്ങൾക്കും ഇടയാക്കുന്നു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം യല്ലോ ബോക്‌സ് ജങ്ഷനുകളിൽ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബൂദബി പൊലീസ് അറിയിച്ചു.

അതേസമയം അപകടകരമായ രീതിയിൽ ഓവർടേക്കിങ് നടത്തുന്ന ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡിൽ മറ്റുള്ളവരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഓവർടേക്കിങ്ങിന് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും.

ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന റോഡിന്റെ വശങ്ങളിലൂടെ ഓവർടേക്കിങ് നടത്തുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കുമെന്ന് അബൂദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

മുന്നിലുള്ള വാഹനവുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങും ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള നിയമലംഘനത്തിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം അപകടമുണ്ടാകുകയും പരിക്കുകളോ മരണങ്ങളോ സംഭവിക്കുകയുമെങ്കിൽ കൂടുതൽ കർശനമായ നിയമനടപടികളും ശിക്ഷകളും നേരിടേണ്ടിവരുമെന്നും പൊലീസ് ഓർമിപ്പിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും എല്ലാ വാഹനയാത്രികരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു.

Tags: Abu DhabiAbu Dhabi PoliceBlack PointsDriving RulesRoad SafetyTraffic FineTraffic RulesUAEUAE Traffic NewsYellow Box Junction

RelatedPosts

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Iranian Foreign Minister Abbas Araghchi visits Doha for talks on the Strait of Hormuz and regional tensions ahead of the UN General Assembly in New York.
World

യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിലേക്ക്; ഹോർമുസ് പ്രതിസന്ധി പ്രധാന ചർച്ചാവിഷയം

Crude oil retreats as Saudi Arabia scales September exports past 4M bpd, but severe transit limits in the Strait of Hormuz keep Brent firmly above $103.
Business

സൗദി കയറ്റുമതിയിൽ നേരിയ വർധനവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്, എങ്കിലും ഹോർമുസ് ആശങ്കകളിൽ വിപണി

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

Iran warned it will target US bases across the Middle East if struck again, as Donald Trump signaled openness to meeting President Pezeshkian at the UN.
World

യുഎസ് വീണ്ടും ആക്രമിച്ചാൽ കനത്ത തിരിച്ചടിയെന്ന് ഇറാന്റെ മുന്നറിയിപ്പ്; ന്യൂയോർക്കിൽ പെസഷ്കിയനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.