• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah
Reading Time: 1 min read
23 0
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
129
VIEWS
Share on WhatsappShare on Facebook

ശൈഖ ബോദൂർ അൽ ഖാസിമി സ്ഥാപിച്ച പബ്ലിഷർ കൂട്ടായ്മയുടെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയിലേക്ക് ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാം.

ഷാർജ, ജൂലൈ 2, 2026 — പുസ്തക പ്രസാധന രംഗത്തെ വനിതാ പങ്കാളിത്തവും നേതൃത്വവും മുൻനിർത്തി പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മയായ ‘പബ്ലിഷർ’ (PublisHer), വനിതകൾക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ (PublisHer Studio) എന്ന പേരിൽ പുതിയ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ആരംഭിച്ചു. പ്രസാധന രംഗത്തെ നൂതന സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നേതൃപാടവം എന്നിവയിൽ വനിതകളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യ ബാച്ചിലേക്കുള്ള അപേക്ഷകൾ ജൂലൈ 1 മുതൽ സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക മുന്നേറ്റങ്ങൾ, പുതിയ ബിസിനസ് മാതൃകകൾ എന്നിവ കാരണം പ്രസാധന രംഗത്തുണ്ടാകുന്ന ആഗോള മാറ്റങ്ങളെ ഉൾക്കൊള്ളാൻ വനിതകളെ സഹായിക്കുന്ന രീതിയിലാണ് പബ്ലിഷർ സ്റ്റുഡിയോയുടെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 5-ന് ആരംഭിക്കുന്ന എട്ട് ആഴ്ചത്തെ ഈ ഓൺലൈൻ കോഴ്സിലേക്ക് ലോകമെമ്പാടുമുള്ള 20 വനിതകളെയാണ് തിരഞ്ഞെടുക്കുക. പൂർണ്ണമായും സൗജന്യമായാണ് ഈ പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ പ്രസാധകരും വിദഗ്ധരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

പബ്ലിഷർ കൂട്ടായ്മ കഴിഞ്ഞ ഏഴ് വർഷമായി നടത്തിയ ഗവേഷണങ്ങളുടെയും ആഗോള ചർച്ചകളുടെയും ഫലമായാണ് ഈ പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്. വ്യവസായ സംബന്ധമായ അറിവുകൾക്ക് പുറമെ, നേതൃപാടവം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, മാനസികാരോഗ്യം എന്നിവയ്ക്കും കോഴ്സിൽ പ്രാധാന്യം നൽകുന്നുണ്ട്.

പദ്ധതിയെക്കുറിച്ച് പബ്ലിഷർ സ്ഥാപക ശൈഖ ബോദൂർ അൽ ഖാസിമി പറഞ്ഞത് ഇങ്ങനെ: “കഴിഞ്ഞ ഏഴ് വർഷമായി ആഗോള പ്രസാധന രംഗത്തെ വനിതകളുടെ ആവശ്യങ്ങൾ പബ്ലിഷർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തൊഴിലവസരങ്ങൾക്കപ്പുറം, നേതൃനിരയിലേക്ക് വരാൻ ആവശ്യമായ അറിവും ആത്മവിശ്വാസവും മികച്ച ശൃംഖലയും കെട്ടിപ്പടുക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു. ഇതിനുള്ള മറുപടിയാണ് പബ്ലിഷർ സ്റ്റുഡിയോ. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുമ്പോൾ പ്രസാധന രംഗം കൂടുതൽ ശക്തവും നൂതനവുമായി മാറും.”

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും, അതോടൊപ്പം പബ്ലിഷർ പ്രീമിയത്തിൽ ഒരു വർഷത്തെ സൗജന്യ അംഗത്വവും ലഭിക്കും. പുസ്തക പ്രസാധന രംഗത്ത് പ്രവർത്തിക്കുന്ന, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന 18 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ചെറുകിട-സ്വതന്ത്ര പ്രസാധന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, കരിയറിന്റെ പ്രാരംഭ-മധ്യ ഘട്ടങ്ങളിലുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഡിസംബറിൽ വിർച്വൽ ബിരുദദാന ചടങ്ങോടെ ആദ്യ ബാച്ചിന്റെ കോഴ്സ് അവസാനിക്കും. താല്പര്യമുള്ളവർക്ക് womeninpublishing.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

Tags: Malayalam NewsOnline LearningPublisHerPublisHer StudioPublishing IndustrySheikha Bodour Al QasimiWomen in Publishing

RelatedPosts

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

Saudi Arabia shuts its East-West oil pipeline following strikes in Riyadh and Madinah, while Houthis claim Yemen's Red Sea coast ahead of Oman talks
World

റിയാദിലും മദീനയിലും ആക്രമണം; സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചു

Dubai's RTA will open two new lanes along a 5km stretch of Emirates Road on August 30, boosting capacity by 33% for Sharjah-Dubai commuters.
Travel

എമിറേറ്റ്‌സ് റോഡിൽ രണ്ട് പുതിയ വരികൾ കൂടി തുറക്കുന്നു: ഷാർജ-ദുബായ് യാത്രക്കാർക്ക് സമയലാഭം

Gulf hospitality IT directors gather in Alappuzha, Kerala, for HTLF Confluence’26 to address enterprise AI, cloud architecture, and hotel cybersecurity.
Business

ലോകത്തെ ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവി കുറിക്കുന്ന 4 ദിനങ്ങൾ.എച്ച് ടി എൽ എഫിൻ്റെ Confluence’26 ആലപ്പുഴയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.